ഐ ടി കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടുന്നത് ഒഴിവാക്കണം: പ്രതിധ്വനി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 14, 2020

ഐ ടി കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടുന്നത് ഒഴിവാക്കണം: പ്രതിധ്വനി

തിരുവനന്തപുരം> കോവിഡ് കാലത്ത് ഒരു കാരണവശാലും ജീവനക്കാരെ പിരിച്ചുവിടില്ല എന്ന നിലപാടിലേക്ക് കമ്പനികൾ വരണമെന്ന് ഐ ടി ജീവനക്കാരുടെ സാംസ്ക്കാരിക സംഘടനയായ പ്രതിധ്വനി അഭ്യർത്ഥിച്ചു. "ജീവനക്കാരെ പിരിച്ചു വിടൽ ഒരു പരിഹാരമായി കാണാതെ നമുക്ക് ഒരുമിച്ചു നിന്നു ഈ പ്രതിസന്ധി മറികടക്കാം. പിരിച്ചുവിടൽ ഒഴിവാക്കി കഴിയാവുന്ന മറ്റെല്ലാ മാർഗങ്ങളും പ്രതിസന്ധി മറികടക്കാൻ ആലോചിക്കണം''-പ്രതിധ്വനി പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് ഏറ്റവും കൂടുതൽ ഒരു പക്ഷെ ബാധിക്കുക ഐ ടി മേഖലയെ ആയിരിക്കും. വിവിധ പഠനങ്ങളുടെയും ഐ ടി വിദഗ്ധരുടെയും അഭിപ്രായത്തിൽ തൊഴിലെടുക്കുന്ന 30% ഐ ടി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും എന്നാണ്. അതിന്റെ ചില സൂചനകൾ അടുത്ത ദിവസങ്ങളിൽ നാം കണ്ടു തുടങ്ങി. ഐ ടി ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നവർ മറ്റു മേഖലകളെ പോലെയല്ല ഒരു തരത്തിലുമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളും ഇല്ലാത്ത വിഭാഗമാണ്.നിത്യ ജീവിതത്തിന്റെ ഭാഗമായുള്ള നിരവധി ലോണുകളിലാണ് എല്ലാ മാസവും കിട്ടുന്ന ശമ്പളത്തിൻറെ ഭൂരിഭാഗവും പോകുന്നത്. ലോണുകൾ ഇല്ലാത്ത ഐ ടി ജീവനക്കാർ വളരെ ചുരുക്കമാകും. പെട്ടെന്നുള്ള തൊഴിൽ നഷ്ടമെന്നത് ഒരു ഐടി ജീവനക്കാരനെ സംബന്ധിച്ച് ആലോചിച്ചാൽ കണ്ണിൽ ഇരുട്ടു കയറുന്ന, ഭീതിപൂർവ്വമായ അനുഭവമാണ്.
ടെക്നോപാർക്കും ഇൻഫോപാർക്കും ഉൾപ്പെടെ കേരളത്തിൽ ഐ ടി പാർക്കുകളിൽ ഐ ടി കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടുന്നതിന്റെ സൂചനകൾ കാണുന്നുണ്ട്. ചില കമ്പനികൾ വർക്ക് ഫ്രം ഹോം അലവൻസ് ഉൾപ്പെടെ ജീവനക്കാർക്ക് നൽകുമ്പോൾ, ചില കമ്പനികൾ അത്യാവശ്യം നൽകേണ്ട കോമ്പൻസേഷൻ പോലും നൽകുന്നില്ല.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിരവധി ജീവനക്കാർ ഞങ്ങളോട് പങ്ക് വയ്ക്കുന്നുണ്ട്.ഞങ്ങൾക്ക് ലഭിച്ച ചില വാർത്തകൾ ചുവടെ ചേർക്കുന്നു.
#ഐ ടി ജീവനക്കാരിയായിരുന്ന ജീനാമോൾ ജോസഫ് ന്റെ ആത്മഹത്യ ഞെട്ടിക്കുന്നതാണ്. ജോലി സംബന്ധിച്ച ഭീതി അല്ലാതെ മറ്റൊരു കാരണവും ആ ആത്മഹത്യക്കു പുറകിൽ റിപ്പോർട്ടുകളിൽ ഇല്ല. വീട്ടിലിരുന്നു ജോലി ചെയ്യുന്ന സമയത്തു ജോലി സംബന്ധിച്ച മനസ്സിനേറ്റ ആഘാതമാകാം കാരണം.
#വിവിധ കമ്പനികൾ അവരുടെ ഐ ടി ജീവനക്കാരെ മറ്റു കമ്പനികളിൽ കോൺട്രാക്ട് ജോലിക്കു വിടാറുണ്ട്. പെട്ടെന്നുള്ള ജോലി ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇങ്ങനെ ചെയ്യുക, ജോലിക്കു അയക്കുന്ന കമ്പനിക്ക് നല്ല വരുമാനം ലഭിക്കുന്ന ഒന്നാണിത്. ഇങ്ങനെ കോൺട്രാക്ട് അവസാനിപ്പിച്ച് വരുന്ന ജീവനക്കാരോട് രാജി വയ്ക്കാൻ ചില കമ്പനികൾ നിർബന്ധിക്കുന്നു.
#കഴിഞ്ഞ നവംബർ മുതൽ വിവിധ കമ്പനികളിൽ ജോലിക്കു കയറിയ ജീവനക്കാർക്ക് പ്രൊബേഷൻ പീരീഡ് കഴിഞ്ഞു എന്നോ പ്രൊബേഷൻ എക്സ്ടെന്റ് ആയെന്നോ ലെറ്റർ കൊടുത്തിട്ടില്ല. ഇങ്ങനെയുള്ള പലരെയും ഒരുവിധ കോമ്പൻസേഷനും ഇല്ലാതെ ജോലി രാജി വയ്ക്കാൻ നിർബന്ധിക്കുന്നു. വർക്ക് ഫ്രം ഹോം ആയതു കൊണ്ട് അക്സസ്സ് എടുത്തു മാറ്റുന്നു. 5 മുതൽ 10 വർഷത്തിലധികം എക്സ്പീരിയൻസ് ഉള്ളവരോട് പോലും പെർഫോമൻസ് ഇഷ്യൂ എന്ന് പറഞ്ഞു രാജി വയ്ക്കാൻ പറയുന്നത് മനുഷ്യത്വ രഹിതമാണ്.
#ഒട്ടു മിക്ക ജീവനക്കാരോടും ലോസ്സ് ഓഫ് പേ (LOP) യിൽ പോകാൻ പറഞ്ഞ കമ്പനി ഉണ്ട്.
# രണ്ടു മാസത്തെ ബേസിക് പേ (Basic Pay) മാത്രം ജീവനക്കാർക്ക് നൽകി ടെക്നോപാർക്കിൽ പ്രവർത്തനം അവസാനിപ്പിച്ച കമ്പനി ഉണ്ട്.
#2020 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിവിധ പുതിയ ജോബ് ഓഫറുകൾ സ്വീകരിച്ചു, നിലവിലെ ജോലി രാജി വച്ച പല ജീവനക്കാരും പഴയ കമ്പനിയിൽ നിന്ന് നോട്ടീസ് പീരീഡ് കഴിയുകയും പുതിയ കമ്പനിയിൽ ജോയിൻ ചെയ്യാൻ പറ്റാതാകുകയും ചെയ്തിട്ടുണ്ട്.
ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും കൊറോണ കാലത്തു പിരിച്ചു വിടൽ ഒഴിവാക്കണം എന്ന് പലതവണ അഭ്യർഥിച്ചിട്ടുണ്ട്. ഐ ടി യെ സംബന്ധിച്ച് ചെറിയൊരു കാലത്തേക്കെങ്കിലും ഒരു പ്രതിസന്ധി ഘട്ടമാണ്. ഐ ടി ജീവനക്കാർക്കും ഐ ടി കമ്പനികൾക്കും ഈ പ്രതിസന്ധി ഘട്ടത്തിൽ പരമാവധി സഹായം നൽകാൻ ഗവണ്മെന്റുകളോടും പ്രതിധ്വനി അഭ്യർത്ഥിച്ചു .


from Kerala || Deshabhimani ​Online ​News https://ift.tt/35Y4gaL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages