കെ സി ജോസഫിനെതിരെ പ്രതികരിച്ച കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 6, 2020

കെ സി ജോസഫിനെതിരെ പ്രതികരിച്ച കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

ശ്രീകണ്ഠപുരം > കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഒരു ഇടപെടലും നടത്താത്ത കെ സി ജോസഫ് എംഎൽഎക്കെതിരെ പ്രതികരിച്ച കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ശ്രീകണ്ഠപുരം ചെമ്പേരി ചെളിമ്പറമ്പിലെ കുന്നേൽ മാർട്ടിന്റെ വീടാണ് ഒരു സംഘം എറിഞ്ഞ് തകർത്തത്. ചൊവാഴ്ച രാത്രി 10.30നാണ് ആക്രമണം.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ 'പ്രതിപക്ഷ നേതാവിനോട് ചോദിക്കാം' എന്ന പരിപാടിയിൽ ഇരിക്കൂർ എംഎൽഎ കെ സി ജോസഫിനെ മണ്ഡലത്തിൽ കാണാനെ ഇല്ല എന്ന് മാർട്ടിൻ പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വലിയ ഭീഷണിയാണ് മാർട്ടിന് നേരെ ഉണ്ടായത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്ന ആക്രമണവും.

ആക്രമണത്തിൽ വീടിന്റെ രണ്ടാം നിലയിലെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു. ബഹളം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങിയപ്പോൾ അക്രമി സംഘം വന്ന വാഹനത്തിൽ രക്ഷപ്പെട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/2W5W2dA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages