ഞായറാഴ്‌ച കേരളത്തിൽ ശുചീകരണദിനം; എല്ലാവരും ചേർന്ന്‌ വിജയിപ്പിക്കണമെന്ന്‌ മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 30, 2020

ഞായറാഴ്‌ച കേരളത്തിൽ ശുചീകരണദിനം; എല്ലാവരും ചേർന്ന്‌ വിജയിപ്പിക്കണമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > പകര്ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം ജനങ്ങള് പങ്കാളികളായി വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില് സജീവമായി പങ്കെടുക്കണം.

കൊവിഡ്-19 പശ്ചാത്തലത്തില് നിയന്ത്രണങ്ങള് നിലനില്ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാര്ഗനിര്ദേശങ്ങള് കര്ശനമായി പാലിച്ചുകൊണ്ടു വേണം പ്രവര്ത്തനങ്ങളില് പങ്കാളികളാകുന്നത്. പകര്ച്ചവ്യാധികള് തടയാന് നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള് തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈ-ഡേ ആയും ആചരിക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകു വര്ധിക്കാന് ഇടയാക്കുന്നത്. അതെല്ലാം ഒഴുക്കിക്കളയാന് പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ്-19 ഭീഷണി നിലനില്ക്കുമ്പോള് മഴക്കാല പകര്ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതല് പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3gIyeov
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages