അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 10, 2020

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

അഗളി> അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു.ഷോളയൂർ പഞ്ചായത്തിൽ വെള്ളകുളം ഊരിലെ ചിത്ര ‐ ശിവൻ ദമ്പതികളുടെ ഏഴു ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. മാസം തികയാതെ ജനിച്ച കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതർ വ്യക്തമാക്കി. ശാരിരീക അസ്വസ്ഥതകൾ മൂലം കോട്ടത്തറ ആശുപത്രിയിലാണ് ചിത്രയെ ആദ്യം ചികിത്സിച്ചിരുന്നത്.

ഈ മാസം രണ്ടിനാണ് ചിത്രയെ അരിവാൾ രോഗത്തിനും ഗർഭകാല തുടർ ചികിത്സക്കുമായി പെരിന്തൽമണ്ണ ഇഎംഎസ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചത്. മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ തൂക്ക കുറവ് എന്നിവയും മരണത്തിന് കാരണമായി പറയുന്നു. 1460 ഗ്രാമായിരുന്നു ജനന സമയത്ത് കുഞ്ഞിന്റെ തൂക്കം. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ വച്ചാണ് കുഞ്ഞ് മരിച്ചത്. ഈ വർഷത്തെ അട്ടപ്പാടിയിലെ അഞ്ചാമത്തെ നവജാത ശിശു മരണം ആണ്.



from Kerala || Deshabhimani ​Online ​News https://ift.tt/3bjDDOQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages