മനാമ> പ്രവാസികളെ തിരിച്ചുകൊണ്ടു വരുന്ന സര്വീസിന് ഉപയോഗിക്കുന്നത് എയര് ഇന്ത്യ, എയര് ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്. ഗള്ഫില് നിന്ന് ആദ്യ ആഴ്ച കേരളത്തിലേക്കുള്ള 15 സര്വീസുകളില് ഭൂരിഭാഗവും എയര് ഇന്ത്യാ എക്സ്പ്രസാണ് നടത്തുക.
വിമാനത്തില് സാമൂഹിക അകലം പാലിക്കുന്നതിന് സീറ്റുകള് ഒഴിച്ചിടില്ലെന്ന് എയര് ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. പകരം ഏറ്റവും പിന്നിലെ മൂന്നു നിര സീറ്റുകള് ഒഴിച്ചിടും. രോഗ ലക്ഷണങ്ങള് കാണുന്നവരെ ഈ ഒന്പതു സീറ്റുകളിലേക്ക് മാറി ക്വാറന്റൈന് ചെയ്യാനാണിതെന്നും എക്സ്പ്രസ് അധികൃതര് അറിയിച്ചു. 177 യാത്രക്കാരെവരെ ഓരോ വിമാനത്തിലും കൊണ്ടുപോകാമെന്നും എക്സ്പ്രസ് വൃത്തങ്ങള് വ്യക്തമാക്കി.
ബഹ്റൈനില് ആദ്യ വിമാനം വെള്ളിയാഴ്ച 4.30ന് കൊച്ചിയിലേക്കാണ്. രാത്രി 10.50ന് കൊച്ചിയില് എത്തും. തിങ്കളാഴ്ച കോഴിക്കോട്ടേക്കും വിമാനമുണ്ട്. ഇത് വൈകീട്ട് 4.30ന് പുറപ്പെട്ട് രാത്രി 11.20ന് കോഴിക്കോട് ഇറങ്ങും.
ആദ്യ വിമാനത്തില് പോകുന്നവര്ക്കുള്ള ടിക്കറ്റ് വിതരണം തുടങ്ങി. എയര് ഇന്ത്യാ എക്സ്പ്രസ് ഓഫീസ് പ്രവര്ത്തിക്കാത്തതിനാല് എംബസിയിലാണ് ടിക്കറ്റ് നല്കുന്നതെന്ന് എയര്ലൈന്സ് മാനേജ്മെന്റ് അറിയിച്ചു. കൊച്ചിയിലേക്ക് 84 ദിനാറും (16,758 രൂപ) കോഴിക്കോട്ടേക്ക് 79 ദിനാറുമാണ് (15,760 രൂപ) ടിക്കറ്റ് നിരക്ക്. നാട്ടിലേക്ക് മടങ്ങാന് തെരഞ്ഞെടുത്തവരില് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്ക്ക് ആ തുക തിരിച്ചു നല്കുമെന്നും അധികൃതര് അറിയിച്ചു.
യാത്രക്കാര് ക്വാറന്റൈന് തയ്യാറാണെന്ന സാക്ഷ്യപത്രം നല്കണം. എന്നാല്, യാത്രക്കാര്ക്ക് വിമാനത്തില് കയറുംമുന്പ് കോവിഡ് ടെസ്റ്റ് ഉണ്ടാകില്ല. തെര്മല് സ്ക്രീനിങ്ങ് നടത്തും.
എംബസി നിശ്ചയിച്ച മുന്ഗണനാ പട്ടിക പ്രകാരമാണ് യാത്ര. മെഡിക്കല് സഹായം ആവശ്യമുള്ളവര്, ഗര്ഭിണികള്, തൊഴില് നഷ്ടപ്പെട്ടവര് എന്നിവര്ക്കാണ് ആദ്യഘട്ടം പരിഗണന. ബഹ്റൈനില് 13,000 പേര് നാട്ടിലേക്ക് പോകാനായി രജിസ്റ്റര് ചെയ്തതായി ഇന്ത്യന് എംബസി സെക്കന്ഡ് സെക്രട്ടറി പികെ ചൗധരി 'ദേശാഭിമാനി' യോട് പറഞ്ഞു. മുന്ഗണന നിശ്ചയിച്ച ലിസ്റ്റ് എയര് ഇന്ത്യാ എക്സ്പ്രസിന് നല്കിയതായും ആദ്യ വിമാനത്തില് തെരഞ്ഞെടുത്ത യാത്രക്കാരെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2L3OT78
via IFTTT
No comments:
Post a Comment