ലോക് ഡൗൺ പിൻവലിക്കാതെ മറ്റു വഴികളില്ല, കൊറോണയ്ക്കൊപ്പം ജീവിക്കാന്‍ തയ്യാറായിക്കോളു: കെജരിവാൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 3, 2020

ലോക് ഡൗൺ പിൻവലിക്കാതെ മറ്റു വഴികളില്ല, കൊറോണയ്ക്കൊപ്പം ജീവിക്കാന്‍ തയ്യാറായിക്കോളു: കെജരിവാൾ

ഇ വാർത്ത | evartha
ലോക് ഡൗൺ പിൻവലിക്കാതെ മറ്റു വഴികളില്ല, കൊറോണയ്ക്കൊപ്പം ജീവിക്കാന്‍ തയ്യാറായിക്കോളു: കെജരിവാൾ

ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ ഡല്‍ഹി തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വിവിധ സേവനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ കെജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള സമയമായിരിക്കുന്നു. കൊറോണ വൈറസുമായി ജീവിക്കാന്‍ നമ്മള്‍ തയ്യാറാകണം  കെജരിവാള്‍ പറഞ്ഞു. 

ഡല്‍ഹിയില്‍ ഇതുവരെ 64 പേരാണ് കോവിഡ് മൂലം മരിച്ചത്. 4122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1256 പേര്‍ക്ക് അസുഖം ഭേദമായി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ഡല്‍ഹി തയ്യാറാണെന്ന് കെജരിവാള്‍ പറഞ്ഞു. 

ഹോസ്പിറ്റലുകളും കിറ്റുകളും സജ്ജമാണ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ സീല്‍ ചെയ്തത് തുടരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മറ്റ് മേഖലകളെല്ലാം ഗ്രീന്‍ സോണുകളാക്കാം. ഒറ്റ, ഇരട്ട അക്ക നമ്പറുകള്‍ നോക്കി കടകള്‍ തുറക്കാം. ലോക്ക് ഡൗണ്‍ അവസാനിച്ച് കഴിഞ്ഞും കേസുകള്‍ വന്നാല്‍ അതിനെ നേരിടാന്‍ ഡല്‍ഹി സജ്ജമാണെന്നും കെജരിവാള്‍ അവകാശപ്പെട്ടു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3db1Wje
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages