കുട്ടിയെ കണ്ടെത്തി, ഉത്രയുടെ മരണത്തിൽ സൂരജിൻ്റെ വീട്ടുകാർക്കും പങ്കെന്നു സംശയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 25, 2020

കുട്ടിയെ കണ്ടെത്തി, ഉത്രയുടെ മരണത്തിൽ സൂരജിൻ്റെ വീട്ടുകാർക്കും പങ്കെന്നു സംശയം

ഇ വാർത്ത | evartha
കുട്ടിയെ കണ്ടെത്തി, ഉത്രയുടെ മരണത്തിൽ സൂരജിൻ്റെ വീട്ടുകാർക്കും പങ്കെന്നു സംശയം

കൊല്ലത്ത് പാമ്പുകടിയേറ്റു കാെല്ലപ്പെട്ട ഉത്രയുടെ ഒരു വയസുള്ള കുഞ്ഞിനെ കണ്ടെത്തി. ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്റെ അടൂരിലെ വീട്ടിലെത്തിച്ചു. കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറും. അച്ഛനും അമ്മയും പൊലീസുമായെത്തി കുട്ടിയെ ഏറ്റുവാങ്ങുമെന്നാണ് സൂചന. 

കഴിഞ്ഞ ദിവസമാണ് സൂരജിൻ്റെ അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ കാണാതായത്. കുട്ടിയെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറണമെന്ന ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി സൂരജിന്റെ അടൂരിലെ വീട്ടിൽ ഇന്നലെ രാത്രി എട്ടോടെ ഉത്രയുടെ അച്ഛനും ബന്ധുക്കളും പൊലീസ് സഹായത്തോടെ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നറിഞ്ഞത്.

സൂരജിൻ്റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ലായിരുന്നു. അതേസമയം, ഉത്രയുടെ കൊലപാതകത്തിൽ സൂരജിന്റെ വീട്ടുകാർ‌ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യം  പരിശോധിക്കുമെന്നും അന്വേഷണ സംഘം പറയുന്നു. 

സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ഇന്ന് സൂരജിൻ്റെ വീട്ടിൽ തെളിവെടുപ്പ് നടത്തുമെന്നും അറിയിച്ചു. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/36vqQYF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages