ആലത്തൂർ > കോവിഡ് രോഗിയുമായി അടുത്തിഴപെട്ടതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയാൻ നിർദേശിക്കപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ചു. ക്വാറന്റൈനിൽ കഴിയുന്നവർ വീടിന് പുറത്തിറങ്ങാനോ മറ്റുള്ളവരുമായി ബന്ധപ്പെടാനോ പാടില്ലെന്നാണ് നിർദേശം. എന്നാൽ വീടിന് പുറത്തിറങ്ങി നിൽക്കുന്ന ചിത്രം എംപി തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
കുഴൽമന്ദം പഞ്ചായത്ത് പ്രസിഡന്റാണ് ക്വാറന്റൈനിൽ കഴിയുന്ന എംപിക്കുള്ള ഭക്ഷണവുമായി എത്തിയത്. നിർദേശങ്ങൾ ലംഘിച്ച് വീടിന് പുറത്തിറങ്ങിയ എംപി ഭക്ഷണം നേരിട്ട് വാങ്ങുകയും ചെയ്തു. ഈ ചിത്രം ഫെയ്സ്ബുക്കിൽ എംപി തന്നെ പോസ്റ്റ് ചെയ്തതോടെ ക്വാറന്റൈൻ നിർദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി. ഇതോടെ അമളി മനസിലാക്കിയ എംപി ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു.
വാളയാറിൽ നിന്ന് പാസില്ലാതെ ആളുകളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ സമരനാടകത്തിൽ ആലത്തൂർ എംപിയും പങ്കെടുത്തിരുന്നു. പാസില്ലാതെ എത്തിയയാൾക്ക് കോവിഡ് സ്ഥിരീകരച്ചതോടെയാണ് അഞ്ച് കോൺഗ്രസ് ജനപ്രതിനിധികളോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2X4Ur7b
via IFTTT
No comments:
Post a Comment