ഇന്ന്‌ കോവിഡ്‌ സ്ഥിരീകരിച്ചവരിൽ ഗൾഫിൽ നിന്ന്‌ തിരിച്ചെത്തിയ മൂന്ന്‌ പ്രവാസികൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 10, 2020

ഇന്ന്‌ കോവിഡ്‌ സ്ഥിരീകരിച്ചവരിൽ ഗൾഫിൽ നിന്ന്‌ തിരിച്ചെത്തിയ മൂന്ന്‌ പ്രവാസികൾ

മലപ്പുറം > ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേർ ഗള്ഫില് നിന്ന് ആദ്യ ദിനം മടങ്ങിയെത്തിയ സംഘത്തിലുള്ളവർ. ഏഴാം തീയ്യതി അബുദാബിയില് നിന്ന് കൊച്ചിയിലെത്തിയ സംഘത്തിലുണ്ടായിരുന്നവരാണ് മൂവരും. മലപ്പുറം, അങ്ങാടിപ്പുറം സ്വദേശിയായ 34കാരനും തൃശൂര് മെഡിക്കല് കോളേജില് ചികിത്സയിലുള്ള ദമ്പതികള്ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആദ്യ ദിനമെത്തിയ സംഘത്തിലെ അഞ്ച് പേര്ക്ക് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ച അങ്ങാടിപ്പുറം മഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്. തൃശൂരില് ചികിത്സയിലുള്ള ദമ്പതികള് നേരത്തെ ഗുരുവായൂരില് നിരീക്ഷണത്തില് കഴിയുകയായിരുന്നു. ആദ്യ ദിനമെത്തിയ രണ്ട് പേര്ക്ക് ഇന്നലെയും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അബുദാബി - കൊച്ചി വിമാനത്തിലെത്തിയ എടപ്പാൾ നടുവട്ടം സ്വദേശിയായ 24കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരിലൊരാള്. വിമാനത്താവളത്തില് വെച്ചുതന്നെ രോഗ ലക്ഷണങ്ങള് പ്രകടിപ്പിച്ചതിനെ തുടര്ന്ന് ഇയാളെ അന്നുതന്നെ കളമശേരി മെഡിക്കല് കോളേജിലേക്ക് മാറ്റിയിരുന്നു. ദുബായ്-കോഴിക്കോട് വിമാനത്തില് വന്ന കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്ന്ന് വിമാനത്താവളത്തില് നിന്ന് നേരെ കോഴിക്കോട് മെഡിക്കല് കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്. അവിടെ നടത്തിയ പരിശോധനയില് രോഗം സ്ഥിരീകരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3bhJlAM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages