ന്യൂനമര്‍ദം ‘നിസര്‍ഗ’ എന്ന ചുഴലിക്കാറ്റായി മാറും; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 31, 2020

ന്യൂനമര്‍ദം ‘നിസര്‍ഗ’ എന്ന ചുഴലിക്കാറ്റായി മാറും; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

ഇ വാർത്ത | evartha
ന്യൂനമര്‍ദം ‘നിസര്‍ഗ’ എന്ന ചുഴലിക്കാറ്റായി മാറും; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Asphalt road.

രാജ്യത്ത് തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് സമീപമുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമര്‍ദം ക്രമേണ അതിശക്ത ന്യൂനമര്‍ദമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .

ഇത് തുടക്കത്തില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് ജൂണ്‍ 3 നോട് കൂടി ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.. ന്യൂനമര്‍ദം ക്രമേണ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ നിസര്‍ഗ എന്ന പേരിലാകും അറിയപ്പെടുക.

കഴിഞ്ഞ ദിവസം പശ്ചിമ അറബിക്കടലില്‍ ഒമാന്‍-യെമന്‍ തീരത്തായി രൂപം കൊണ്ട അതിശക്ത ന്യൂനമര്‍ദം ഒമാനിലെ സലാലയില്‍ നിന്ന് 20 കിമീ ദൂരത്ത് ഇപ്പോഴും തുടരുകയാണ്. ഇത് അടുത്ത 12 മണിക്കൂറിന് ശേഷം ശക്തി ക്ഷയിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ന്യൂനമര്‍ദ്ദ സ്വാധീനത്താല്‍ കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാവുന്നതാണ്. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂണ്‍ 1ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജൂണ്‍ 2ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ജൂണ്‍ 3ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വരും ദിവസങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളില്‍ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിപ്രക്ഷുബ്ധമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിന്‍റെ തീരങ്ങളില്‍ ചിലയിടങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനത്തിന് പൂര്‍ണ്ണ നിരോധനം തുടരുകയാണ്.

അതിശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ കേരളത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/304ZUOv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages