ഇ വാർത്ത | evartha
മുംബെെയിൽ കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

മുംബൈയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. ഗൊരേഗാവിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അംബി സ്വാമി.
അതേസമയം അംബി സ്വാമിക്ക് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് സൂചനയില്ല. പനിയും ചുമയും ബാധിച്ച് കഴിഞ്ഞ ദിവസമാണ്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലോക്ക്ഡൗൺ തുടങ്ങിയ ശേഷം വീട്ടിൽ നിന്ന് ഇദ്ദേഹം പുറത്തുപോയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് മുംബൈയിൽ മരിച്ച മലയാളികളുടെ എണ്ണം നാല് ആയി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3bDyp0u
via IFTTT
No comments:
Post a Comment