ശസ്‌ത്രക്രിയ തുടങ്ങി; ഹൃദയവുമായി ഹെലികോപ്‌റ്റർ കൊച്ചിയിൽ പറന്നെത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 9, 2020

ശസ്‌ത്രക്രിയ തുടങ്ങി; ഹൃദയവുമായി ഹെലികോപ്‌റ്റർ കൊച്ചിയിൽ പറന്നെത്തും

തിരുവനന്തപുരം> മസ്തിഷ്ക മരണം സംഭവിച്ച ദാതാവിൽ നിന്നും ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ആരംഭിച്ചു.കൊച്ചിയിലുള്ള രോഗിക്കാണ് ഹൃദയം മാറ്റിവെക്കുക. ഹൃദവുമായി വിദഗ്ദധ സംഘം 3 മണിയോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ കൊച്ചിയിലേക്കെത്തും. കൊച്ചി ലിസി ആശുപത്രിയില് നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ശസ്ത്രക്രിയ ചെയ്യുന്നത്. രാവിലെ 7നാണ് ഇവർ തിരുവനപുരത്തേക്ക് തിരിച്ചത്.

സംസ്ഥാന സര്ക്കാര് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ യാത്രയാത്രയാണ്. ഇത്. എയര് ആംബുലന്ലസായി ആണ് ഹെലികോ്റ്റർ ഇന്ന് ഉപയോഗിക്കുന്നത്.

തിരുവനന്തപുരം കിംസിൽ മസ്തിഷ് കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമാണ് കൊച്ചിയിലുള്ള രോഗിക്ക് മാറ്റിവെയ്ക്കുന്നത്.

സംസ്ഥാന പൊലീസിന് വേണ്ടി മാർച്ചിലാണ് സർക്കാർ ഹെലികോപ്റ്റർ വാടകക്ക് എടുത്തത്.പൊതുമേഖലാ സ്ഥാപനമായ പവന്ഹാൻസ് കമ്പനിയിൽനിന്നാണ് ഹെലികോപ്റ്റർ വാടകക്കെടുത്തത്.

സ്വന്തമായി ഹെലികോപ്ടർ വാങ്ങുന്നതിനേക്കാൾ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് സർക്കാർ വാടകക്ക് എടുത്തത്. എന്നാൽ ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നത് ധൂർത്താണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ തിരുവനന്തപുരം വിമാനത്താവളത്തിലാണ് സൂക്ഷിക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/3dsQ4cw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages