രോഗിയുമായി സമ്പർക്കം: വാളയാറിൽ സമരം ചെയ്‌ത കോൺഗ്രസ്‌ ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 14, 2020

രോഗിയുമായി സമ്പർക്കം: വാളയാറിൽ സമരം ചെയ്‌ത കോൺഗ്രസ്‌ ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണം

പാലക്കാട് > വാളയാറിൽ പാസില്ലാതെ വരുന്നവരെ കടത്തിവിടണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണം. എം പിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, വി കെ ശ്രീകണ്ഠൻ. എംഎൽമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരാണ് ക്വാറന്റൈനിൽ പോകേണ്ടത്.

14 ദിവസം ക്വാറന്റെനിൽ പോകാനാണ് മെഡിക്കൽ ബോർഡാണ് നിർദ്ദേശം നൽകിയത്. വാളയാർ വഴി പാസില്ലാതെ എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. രോഗബാധിതനുമായി നേതാക്കൾ സമരത്തിനിടെ ഇടപഴകിയിരുന്നു. സമരം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരും പൊലീസുകാരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നും നിർദ്ദേശിച്ചു.

അതിര്ത്തിയില് ഉണ്ടായിരുന്ന പോലീസുകാര്, പൊതുപ്രവര്ത്തകര്, മാധ്യമപ്രവര്ത്തകര് പൊതുജനങ്ങള് 14 ദിവസത്തേക്ക് ഹോം ക്വാറന്റെയിനില് പ്രവേശിക്കാനും ഡിഎംഒ ഓഫീസുമായി ബന്ധപ്പെടാനും ഡിഎംഒ കെ.പി റീത്തയുടെ നേതൃത്വത്തില് ചേര്ന്ന് മെഡിക്കല് ബോര്ഡ് നിര്ദ്ദേശിച്ചു.കഴിഞ്ഞ ദിവസം ഡി എം ഒ യുടെ നേതൃത്വത്തില് ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെയും നോഡല് ഓഫീസര്മാരും , ഡി.എസ്.ഒ, ഫിസിഷ്യന്മാരും ഉള്പ്പെടെ ചേര്ന്ന മെഡിക്കല് ബോര്ഡ് യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്്ടര് ഡി.ബാലമുരളിയുടെ അധ്യക്ഷതയില് ചേര്ന്ന അവലോകനയോഗ തീരുമാന പ്രകാരമാണ് മെഡിക്കല്ബോര്ഡ് യോഗം ചേര്ന്നത്.

പ്രാഥമിക സമ്പര്ക്ക പട്ടിക പ്രൈമറി ഹൈറിസ്ക് കോണ്ടാക്ട് പ്രൈമറി ലോറിസ്ക് കോണ്ടാക്റ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചെന്നൈയില് നിന്നും മെയ് ഒമ്പതിന് രാവിലെ 10 ന് വാളയാര് അതിര്ത്തിയില് കാത്തുനില്ക്കെ കുഴഞ്ഞു വീണ രോഗിയെ എടുത്തു പൊക്കിയ പ്രൈമറി ഹൈ റിസ്ക്ക് വിഭാഗത്തില് ഉള്പ്പെട്ട പോലീസുകാരോട് ഹോം ക്വാറന്റയ്നില് പ്രവേശിക്കാന് നിര്ദ്ദേശം നല്കി . വാളയാര് അതിര്ത്തിയില് രോഗബാധിതനെ പരിചരിച്ച സ്റ്റാഫ് നഴ്സുമാരേയും ഐസോലേഷനിലേക്ക് മാറ്റി.

അന്നേദിവസം പാസ് ഇല്ലാതെ എത്തുകയും പിന്നീട് സ്വന്തം ജില്ലകളിലേക്ക് മടങ്ങി പോവുകയും ചെയ്ത 139 പേര് , മേല് പറഞ്ഞ ഹൈ റിസ്ക് വിഭാഗത്തിലല്ലാതെ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്, മാധ്യമ പ്രവര്ത്തകര്, പൊതുപ്രവര്ത്തകര് ,പൊതു ജനങ്ങള് എന്നിവര് ലോ റിസ്ക് പ്രൈമറി കോണ്ടാക്ടില് ഉള്പ്പെടും. ഇതില് ഉള്പ്പെടുന്ന മറ്റു ജില്ലയില് നിന്നുള്ളവരുടെ ലിസ്റ്റ് അതാത് ജില്ലകളിലെ ജില്ലാ മെഡിക്കല് ഓഫീസര്മാര്ക്ക് അയച്ചുകൊടുത്തു . ഇത്രയും പേര് 14 ദിവസം നിരീക്ഷണത്തില് കഴിയണം



from Kerala || Deshabhimani ​Online ​News https://ift.tt/3dMrG5Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages