ഇ വാർത്ത | evartha
പ്രത്യേക ട്രെയിൻ വേണ്ടെന്ന് കേരളം: ബുക്ക് ചെയ്തവരുടെ പണം തിരിച്ചു നൽകും

കേന്ദ്രം അനുവദിച്ച പ്രത്യേക ട്രെയിനിൽ കേരളത്തിനുള്ളിൽ യാത്ര വേണ്ടന്ന് റെയിൽവേ തീരുമാനം. കേരള സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് റെയിൽവേ തീരുമാനമെടുത്തിരിക്കുന്നത്. ഇതോടെ കേരളത്തിനുള്ളിലെ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവരുടെ പണം റെയിൽവേ തിരികെ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രത്യേക ട്രെയിനിൽ എത്തുന്നവർക്കായി ക്വാറന്റൈൻ സൗകര്യം ഒരുക്കിവരികയാണ് സംസ്ഥാന സർക്കാർ. ഇതോടൊപ്പം കേരളത്തിനുള്ളിൽ യാത്ര അനുവദിച്ചാൽ ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിൽ പ്രതിസന്ധിയുണ്ടാകുമെന്ന് കേരളം റെയിൽവേയെ അറിയിച്ചിരുന്നു. ഇതോടെയാണ് റെയിൽവേ ടിക്കറ്റ് സംസ്ഥാനത്തിനുള്ളിലെ യാത്രയ്ക്ക് നൽകില്ലെന്ന് വ്യക്തമാക്കിയത്.
ഡൽഹിയിൽനിന്നും തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്നു ഡൽഹിയിലേക്കുമാണ് പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകളാണ് ഈ ട്രെയിനുകൾക്ക് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് സംസ്ഥാനത്തിനുള്ളിൽ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3bsiD8t
via IFTTT
No comments:
Post a Comment