കോഴിക്കോട്> തിങ്കളാഴ്ച ഗള്ഫില് നിന്നുള്ള വിമാനങ്ങളിലെത്തിയ ആറ് പ്രവാസികളെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റി. ദുബായിൽ നിന്നെത്തിയ രണ്ട് പേര് കൊച്ചിയിലും ബഹ്റൈനില് നിന്ന് കരിപ്പൂരിലിറങ്ങിയ നാല് പേര് കോഴിക്കോട് മെഡിക്കല് കോളേജിലുമാണുള്ളത്.
കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും പാലക്കാട് സ്വദേശിയായ ഒരാളുമാണ് കോഴിക്കോട് മെഡിക്കല് കോളജിലുള്ളത്. ഇവരെ വിമാനത്താവളത്തിനകത്ത് പ്രവേശിപ്പിക്കാതെ റണ്വെയില്നിന്ന്തന്നെ ആംബുലന്സുകളിൽ കയറ്റി ഐസൊലേഷന് കേന്ദ്രത്തില് എത്തിക്കുകയായിരുന്നു.
ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്നങ്ങള് അനുഭവപ്പെട്ട കണ്ണൂര് സ്വദേശിനിയായ ഗര്ഭിണിയേയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ആരോഗ്യ വകുപ്പ് ഏര്പ്പെടുത്തിയ 108 ആംബുലന്സുകളിലാണ് വിമാനത്താവളത്തില് നിന്ന് കൊണ്ടുപോയത്.
ഗള്ഫില് കുടുങ്ങിയ പ്രവാസികളുമായുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ രണ്ട് വിമാനങ്ങളാണ് ഇന്നലെ വൈകിട്ട് കേരളത്തിലെത്തിയത്. ദുബായിൽയിൽ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയിലും ബഹ്റൈനിൽ നിന്നുള്ളത് കരിപ്പൂരിലുമാണ് എത്തിയത്.
ദുബായിൽ നിന്നുള്ള എയര്ഇന്ത്യ വിമാനം രാത്രി 8.10ഓടെ കൊച്ചിയിലെത്തി. ഒരു കൈക്കുഞ്ഞടക്കം 178 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തൃശ്ശൂർ ജില്ലയില് നിന്നുമുള്ളവരാണ് ഏറ്റവും കൂടുതല്- 50 പേര്. ഗോവ, കോയമ്പത്തൂര് എന്നിവിടങ്ങളില് നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ടായിരുന്നു. മുഴുവന് യാത്രക്കാരേയും അതത് ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റി.
ബഹ്റൈനിൽ നിന്നുള്ള വിമാനം രാത്രി 12.40നാണ് കരിപ്പൂരിലെത്തിയത്. സംസ്ഥാനത്തെ 10 ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ ഒരു ഗോവ സ്വദേശിയുൾപ്പെടെ 184 പേരാണ് ഈ വിമാനത്തിൽ എത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2WsaOM1
via IFTTT
No comments:
Post a Comment