തിരുവനന്തപുരം> ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ നേതൃത്വത്തില് കായിക വിദ്യാര്ത്ഥികള്ക്കായി ഓണ്ലൈന് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വീഡിയോ കോണ്ഫറന്സിങ് ആപ്ലിക്കേഷനായ സൂം മുഖേനെ ജൂണ് ഒന്ന് മുതല് നാല് വരെയാണ് ക്ലാസുകള്. 4237173800 എന്ന യൂസര് ഐഡിയില് dsc@online എന്ന പാസ്സ്വേര്ഡ് ഉപയോഗിച്ച് ക്ലാസുകളില് പങ്കെടുക്കാം. സംസ്ഥാന സ്പോര്ട്സ് കൗണ്സിലിലെ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിലാണ് ക്ലാസുകള് സംഘടിപ്പിക്കുന്നത്.
ബാംഗ്ലൂര് സ്പോര്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ സീനിയര് സയന്റിഫിക് ഓഫീസറും മുന് ഇന്ത്യന് ഭാരോദ്വഹന പരിശീലകനുമായ ഡോ. കെ പി മണിലാല് ജൂണ് ഒന്നിന് രാവിലെ 11 മണിക്ക് ക്ലാസ് നടത്തും. ജൂണ് രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് മാനസിക വികാസവും നിര്ദ്ദേശങ്ങളുമെന്ന വിഷയത്തില് സാമൂഹികപ്രവര്ത്തകനും യുവ ഉപദേഷ്ടാവുമായ അരുണ് ജോസ് ക്ലാസുകള് നയിക്കും. ആരോഗ്യവും കായികക്ഷമതയുമെന്ന വിഷയത്തില് ജൂണ് മൂന്നിന് 11 മണിക്ക് ദോഹ ബിര്ള പബ്ലിക് സ്കൂള് കായികവിഭാഗം മേധാവി തോമസ് ബെന്നറ്റും കായിക പോഷകാഹാരം എന്ന വിഷയത്തില് ജൂണ് നാലിന് 11 മണിക്ക് സായി-എല്എന്സിപിയിലെ പോഷകാഹാര വിദഗ്ധ ധന്യ രാജശേഖരനും ക്ലാസുകള് നടത്തും.
കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര് ആന്ഡ് എംപ്ലോയ്മെന്റ് ചെയര്മാന് വി ശിവന്കുട്ടി മെയ് 25ന് ഓണ്ലൈന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു. ഒപ്പം ഡോ. കെ പി മണിലാല് പരിശീലകര്ക്കായി പ്രത്യേക ക്ലാസും നടത്തിയിരുന്നു. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളില് നിന്നും വിദേശത്ത് നിന്നുമായി അഞ്ഞൂറോളം പേര് ക്ലാസില് പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/3exDHwg
via IFTTT
No comments:
Post a Comment