ഇതര സംസ്‌ഥാനത്തുനിന്നുള്ള ആദ്യമലയാളി സംഘം കേരളത്തിലെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 3, 2020

ഇതര സംസ്‌ഥാനത്തുനിന്നുള്ള ആദ്യമലയാളി സംഘം കേരളത്തിലെത്തി

തിരുവനന്തപുരം> ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. പാലക്കാട് വാളയാർ ചെക്​പോസ്​റ്റിലാണ്​ ആദ്യ വാഹനമെത്തിയത്. രാവിലെ എട്ടോടെ വാളയാർ ചെക്​പോസ്​റ്റിലേക്ക്​ ആളുകൾ എത്തിത്തുടങ്ങി. നോർക്ക വഴി രജിസ്​റ്റർ ചെയ്​തവർക്ക്​ പാസ്​ അനുവദിച്ചിരുന്നു. ഈ പാസ്​ ലഭിച്ചവർക്കാണ്​ പ്രവേശനം.

ചെക്​പോസ്​റ്റിലെ കർശനമായ പരിശോധനക്ക്​ ശേഷമാണ്​ വാഹനം കടത്തി വിടുന്നത്​.14 കൗണ്ടറുകളാണ്​ കേരളത്തിലേക്കുള്ള വാഹനങ്ങളുടെ പരിശോധിക്കാനായി ഒരുക്കിയത്​. കേരളത്തിൽ നിന്ന്​ മറ്റ്​ സംസ്ഥാനങ്ങളിലേക്ക്​ പോകുന്നവർക്കായി രണ്ട്​ കൗണ്ടറുകളാണുള്ളത്​​​. ആരോഗ്യ പ്രവർത്തകരും പൊലീസും ക്ലർക്കുമാരും റവന്യു ഉദ്യോഗസ്ഥരും ചെക്​പോസ്​റ്റിലുണ്ട്​.​

കോവിഡ്​ രോഗലക്ഷണങ്ങളുള്ളവരെ ഡോക്​ടർമാർ പരിശോധിച്ച ശേഷം 108 ആംബുലൻസിൽ ജില്ല ആശുപത്രിയിലെ ​നിരീക്ഷണ വാർഡിലേക്ക്​ മാറ്റും. ആവശ്യമെങ്കിൽ അവരുടെ സ്രവം പരിശോധനക്കയച്ച്​ കൊറോണ കേസ്​ സെൻററിലേക്ക് വിടാനാണ്​ ഉദ്ദേശിക്കുന്നതെന്ന്​ അധികൃതർ വ്യക്തമാക്കി.

മുത്തങ്ങ, ഇഞ്ചിവിള, ആര്യങ്കാവ്​, കുമളി, മഞ്ചേശ്വരം ചെക്​പോസ്​റ്റുകളിലൂടെയും ഇതര സംസ്ഥാനങ്ങളിൽ നിന്ന്​ മലയാളികൾ കേരളത്തിലെത്തുന്നത്. ഇവിടങ്ങളിലെല്ലാം ഹെൽപ് ഡസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി കളിയിക്കാവിളയില് 12 ഡോക്ടര്മാരെ നിയോഗിച്ചിട്ടുണ്ട്. വരുന്നവരെ പരിശോധിക്കാന് തൊട്ടടുത്ത ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2WmXBCT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages