ഇ വാർത്ത | evartha
`ഒരു പ്രയോജനവുമില്ലാത്ത സാധനം´: കോവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഫ്രാൻസ്

കോവിഡ് രോഗികളുടെ ചികിത്സക്കായി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്ന നടപടി അവസാനിപ്പിച്ച് ഫ്രാൻസ്. മരുന്ന് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡ് രോഗികൾക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചതായി കണ്ടെത്താനായില്ലെന്ന പഠനം മുൻനിർത്തി ലോകാരോഗ്യ സംഘടന തിങ്കളാഴ്ച താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഫ്രാൻസിൻ്റെ നടപടി.
ഇത് കോവിഡിന് ഫലപ്രദമാണെന്നതിന് ആധികാരികമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മരുന്ന് ഉപയോഗിക്കാൻ നൽകിയിരുന്ന അനുമതി ഫ്രഞ്ച് സർക്കാർ പിൻവലിച്ചത്.
ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്നത് ഹൃദയ രോഗങ്ങൾക്കും മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന പഠനങ്ങളും ഫ്രഞ്ച് സർക്കാറിന്റെ തീരുമാനത്തിന് ആധാരമായി. കോവിഡ് രോഗികൾക്കുള്ള അടിയന്തിര മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കാൻ മാർച്ചിലാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ZQayrU
via IFTTT
No comments:
Post a Comment