എച്ച് ഐ വി പോലെ കോവിഡ് വെെറസും ഈ ഭൂമിയിൽ നിന്നും ഒരിക്കലും ഒഴിഞ്ഞുപോകില്ല: നിർണ്ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 13, 2020

എച്ച് ഐ വി പോലെ കോവിഡ് വെെറസും ഈ ഭൂമിയിൽ നിന്നും ഒരിക്കലും ഒഴിഞ്ഞുപോകില്ല: നിർണ്ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ഇ വാർത്ത | evartha
എച്ച് ഐ വി പോലെ കോവിഡ് വെെറസും ഈ ഭൂമിയിൽ നിന്നും ഒരിക്കലും ഒഴിഞ്ഞുപോകില്ല: നിർണ്ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ലോകത്തെ ആശങ്കയിലാഴ്ത്തി പടരുന്ന കോവിഡ് -19 വൈറസിനെ സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഭീഷണി ഒരിക്കലും പൂര്‍ണമായി ഒഴിഞ്ഞുപോകില്ലെന്നും വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരോഗ്യസംഘടനയുടെ അത്യാഹിത വിഭാഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞു.

ഈ വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് ആര്‍ക്കും പ്രവചിക്കുക സാധ്യമല്ല. കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തിയാലും, വൈറസിനെ ഇല്ലാതാക്കാന്‍ വലിയ ശ്രമം ആവശ്യമാണ്. വരും കാലത്തും ഈ വൈറസ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുമെന്നും ഡോ. റയാന്‍ പറഞ്ഞു.

എച്ച്‌ഐവി വൈറസ് ഒരിക്കലും നമ്മുടെ സമൂഹത്തില്‍ നിന്നും പോയിട്ടില്ല. അതുപോലെ കൊറോണയും നമ്മോടൊപ്പം ഉണ്ടാകും. എച്ച്‌ഐവിയെ പ്രതിരോധിച്ച പോലെ കൊറോണ വൈറസിനെയും നാം പ്രതിരോധിക്കണമെന്നും ഡോ. റയാന്‍ ആവശ്യപ്പെട്ടു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2WXrBWh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages