ഇ വാർത്ത | evartha
ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് വ്യോമസേനാ വിമാനങ്ങൾ ആശുപത്രികൾക്കു മീതേ പുഷ്പവൃഷ്ടി നടത്തി

കോവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് ആദമർപ്പിച്ച് സൈനിക വിഭാഗങ്ങൾ. കപ്പലുകളിൽ ദീപാലങ്കാരം നടത്തിയും കോവിഡ് ആശുപത്രികൾക്കു മീതേ പുഷ്പവൃഷ്ടി നടത്തിയും വ്യോമാഭ്യാസ പ്രകടനങ്ങൾ കാഴ്ചവച്ചുമാണ് സേനാവിഭാഗങ്ങൾ ആരോഗ്യ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്.
ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ യുദ്ധ വിമാനങ്ങളും യാത്രാ വിമാനങ്ങളും രാജ്യത്തെ വിവിധ നഗരങ്ങളില്‍ ആകാശപ്പരേഡ് നടത്തി. ശ്രീനഗറില്‍ നിന്ന് തിരുവനന്തപുരം വരെയും ആസാമില്‍ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങള്‍ പറന്ന് ആദരമർപ്പിച്ചു.
പോലീസുകാര്‍ക്കുളള ആദര സൂചകമായിട്ട് ഡൽഹിയിലെ പോലീസ് സ്മാരകത്തിന് മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ച് കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. പിന്നാലെയാണ് കോവിഡ് ആശുപത്രിക്കു മീതേ വ്യോമസേനാ ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തിയത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2YqCvWM
via IFTTT
No comments:
Post a Comment