ആപ്പ് എത്തി, മദ്യവിൽപ്പന നാളെത്തുടങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 26, 2020

ആപ്പ് എത്തി, മദ്യവിൽപ്പന നാളെത്തുടങ്ങും

ഇ വാർത്ത | evartha
ആപ്പ് എത്തി, മദ്യവിൽപ്പന നാളെത്തുടങ്ങും

ഓൺലൈൻ ടോക്കൺ സംവിധാനത്തിൽ മദ്യവില്പന നിയന്ത്രണങ്ങളോടെ നാളെ മുതൽ ആരംഭിക്കുമെന്നു റിപ്പോർട്ടുകൾ. മദ്യശാലകൾ തുറക്കുന്നതു സംബന്ധിച്ച് ഇന്ന്  എക്സൈസ് മന്ത്രിയുടെ വാർത്താസമ്മേളനമുണ്ടാകുമെന്നാണ് സൂചനകൾ. ബെവ്കോയുടേയും ബാറുകളിലേയും 906 കൗണ്ടറുകളിലൂടെയാണ് മദ്യവിൽപന.പ്രഖ്യാപനം ഇന്ന് എക്സൈസ് മന്ത്രി നടത്തും. പ്രഖ്യാപനം കഴിഞ്ഞയുടൻ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായിത്തുടങ്ങും. ഗൂഗിളിന്റെ അംഗീകാരം ലഭിച്ചതായി ഇന്നലെ സോഫ്ട് വെയർ വികസിപ്പിച്ച കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചു.

മദ്യം വാങ്ങുന്നതിനായി മൊബൈൽ ആപ്പിന് പുറമെ എസ്.എം.എസ്. വഴിയും ടോക്കൺഎടുക്കാം. മദ്യം വാങ്ങുന്നയാളിന്റെ സ്ഥലത്തെ പിൻകോഡ് അനുസരിച്ചാണ് ഇ.ടോക്കൺ നൽകുന്നത്.എത്തേണ്ടസമയം,ഔട്ട്ലെറ്റ് എന്നിവ ഇതിലുണ്ടാകും. ഔട്ട് ലെറ്റ് വാങ്ങുന്നയാളിന് തിരഞ്ഞെടുക്കാം..ടോക്കൺ പരിശോധിക്കാൻ ഔട്ട്ലെറ്റുകളിൽ ഉപകരണമുണ്ടാകും.

സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് പ്രത്യേക നമ്പറിലേക്ക് പിൻകോഡ് എസ്. എം.എസ്. ചെയ്താൽ ഇ.ടോക്കൺ ലഭിക്കും. ബുക്ക് ചെയ്ത ആൾ എത്തിയില്ലെങ്കിലും തിരിച്ചറിയൽ കാർഡും ടോക്കണെടുക്കാൻ ഉപയോഗിച്ച ഫോണുമായി വരുന്നയാൾക്ക് മദ്യം വാങ്ങാം. ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യം ലഭിക്കും.  നാലുദിവസത്തിലൊരിക്കൽ മാത്രമേ ടോക്കൺ കിട്ടുകയുള്ളു. 9.പ്രത്യേക സെസ് ഉൾപ്പെടെ കൂടിയ വിലയ്ക്കാണ് മദ്യം വില്ക്കുന്നത്.

ബവ്കോയുടെ ആപ്പ്ഉപയോഗരീതി

ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് ബെവ്ക്യു ആപ്പ് ഡൗൺലോഡ് ചെയ്യണം. പൂർത്തിയായാൽ ലോഗിൻ സ്‌ക്രീൻ തെളിയും# ഉപഭോക്താവിന്റെ പേര്, മൊബൈൽ നമ്പർ, പിൻകോഡ് എന്നിവ നൽകി സബ്മിറ്റ് ക്ളിക്ക് ചെയ്യണം

ചെക്ക് ബോക്സ് തിരഞ്ഞെടുത്ത് നിബന്ധനകൾക്കും വ്യവസ്ഥകൾക്കും സമ്മതം നൽകണം. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം

സ്ഥിരീകരണ സ്‌ക്രീൻ വരും. മൊബൈലിലേക്ക് ഒ.ടി.പി ലഭിക്കും# ഔട്ട്‌ലെറ്റ് ബുക്കിംഗിലേക്ക് കടക്കാം.

ഒ.ടി.പി വെരിഫിക്കേഷൻ കഴിഞ്ഞാൽ ഔട്ട്‌ലെറ്റ് തിരഞ്ഞെടുക്കാം

മദ്യം/ബിയർ, വൈൻ, ബിവറേജ് എന്നിങ്ങനെ തിരഞ്ഞെടുക്കാം. ബുക്കിംഗ് സ്ഥിരീകരണം വരും.

ക്യൂ നമ്പറും സമയവും ക്യൂ ആർ കോഡും ലഭിക്കുംഎസ്.എം.എസ് ബുക്കിംഗ്

എസ്.എം.എസ് ചെയ്യേണ്ട നമ്പർ: 8943389433

#മദ്യത്തിന് SPACE> SPACE#ബിയർ, വൈൻ എന്നിവയ്ക്ക് SPACE>PINCODE>SPACEഎന്ന് എസ്.എം.എസ്. അയക്കണം.

പിന്നാലെ സമയവും ഒൗട്ട്ലെറ്റും രേഖപ്പെടുത്തിയ ടോക്കൺ ലഭിക്കും.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/36zDB4I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages