ഇ വാർത്ത | evartha
ജി7 ഉച്ചകോടി മാറ്റിവച്ചുവെന്നറിയിച്ച് ട്രംപ്

ജി7 ഉച്ചകോടി മാറ്റിവച്ചുവെന്നു വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പിന്നീട് നടത്തുന്ന ഉച്ചകോടിയില്‍ റഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ അവസാനത്തോടെയാണ് ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരുന്നത്.
ജി7 എന്ന നിലയില്‍ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. നിലവിലെ ജി7 വളരെ കാലഹരണപ്പെട്ട രാജ്യങ്ങളുടെ കൂട്ടമാണ്- എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.
സെപ്റ്റംബറില്‍ യുഎന്‍ പൊതുസമ്മേളനത്തിനു മുന്‍പോ ശേഷമോ ഉച്ചകോടി നടന്നേക്കാമെന്നും ട്രംപ് സൂചിപ്പിച്ചു. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2zLsKIM
via IFTTT
No comments:
Post a Comment