കൊറോണ കാരണം ദുബായിൽ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു തിരിക്കാനിരുന്ന യുവാവിന് 7.5 കോടി രൂപ ലോട്ടറിയടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 6, 2020

കൊറോണ കാരണം ദുബായിൽ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു തിരിക്കാനിരുന്ന യുവാവിന് 7.5 കോടി രൂപ ലോട്ടറിയടിച്ചു

ഇ വാർത്ത | evartha
കൊറോണ കാരണം ദുബായിൽ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു തിരിക്കാനിരുന്ന യുവാവിന് 7.5 കോടി രൂപ ലോട്ടറിയടിച്ചു

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍ (7.61 കോടിയിലേറെ രൂപ) സമ്മാനം. തൃശൂര്‍ സ്വദേശി അജിത്ത് നരേന്ദ്രന്‍ (46)ആണു ജേതാവായത്.അബുദാബി മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനായ അജിത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു. 

അടുത്തിടെയാണ് ടിക്കറ്റ് എടുത്തു തുടങ്ങിയതെന്നും അജിത്ത് പറഞ്ഞു.  തൃശൂര്‍ സ്വദേശിയായ സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. മൂന്നു വര്‍ഷം മുന്‍പാണ് യുഎഇയില്‍ എത്തിയത്. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്. 

രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും മലയാളികള്‍ക്കാണ്. ബര്‍ദുബായില്‍ താമസിക്കുന്ന ടി.അബ്ദുല്‍ ജലീലിന് മോട്ടോ ഗസി വി85 ബൈക്കും രാജേഷ് ബാലന്‍ പടിക്കലിന് മോട്ടോ ഗസി ഓഡെസ് ബൈക്കും ലഭിച്ചു.

അതേസമയം അബ്ദുല്‍ ജലീല്‍ നാട്ടിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഡ്യൂട്ടി ഫ്രീ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്ലോലിന്‍ നറുക്കെടുപ്പ് നടത്തിയത്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3dlubMb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages