ആശ്വാസതീരത്ത് 698 പേർ; മാലദ്വീപിൽ നിന്നുള്ള കപ്പൽ കൊച്ചിയിലെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 9, 2020

ആശ്വാസതീരത്ത് 698 പേർ; മാലദ്വീപിൽ നിന്നുള്ള കപ്പൽ കൊച്ചിയിലെത്തി

കൊച്ചി > ആശങ്കകൾക്ക് വിരാമമിട്ട് മാലദ്വീപിൽനിന്നുള്ള 698 യാത്രക്കാർ ഞായറാഴ്ച ആശ്വാസതീരമണഞ്ഞു. 440 മലയാളികൾ ഉൾപ്പെടെ 20 സംസ്ഥാനത്തെ യാത്രക്കാരുമായി നാവികസേനാ കപ്പൽ ഐഎൻഎസ് ജലാശ്വ രാവിലെ 9.30ന് കൊച്ചി തുറമുഖത്തെ സാമുദ്രിക ക്രൂയിസ് ടെർമിനലിൽ എത്തി.

കേരളത്തിലെ യാത്രക്കാരെ അതത് ജില്ലയിലേക്കും മറ്റ് 19 സംസ്ഥാനത്തുള്ളവരെ അതതിടത്തേക്കും പ്രത്യേക വാഹനങ്ങളിൽ അയക്കും. യാത്രക്കാരിൽ ആർക്കും ഇതുവരെ കോവിഡ് ലക്ഷണങ്ങളില്ല. യാത്രക്കാരിൽ 19 ഗർഭിണികളും 14 കുട്ടികളുമുണ്ട്.



മലയാളികൾ കഴിഞ്ഞാൽ തമിഴ്നാട്ടിൽനിന്നുള്ളവരാണ് കൂടുതൽ-- 187 പേർ. ആന്ധ്രപ്രദേശ് (8), അസം (1), ഡൽഹി (4), ഗോവ (1), ഹരിയാന (3), ഹിമാചൽപ്രദേശ് (3), ജാർഖണ്ഡ് (2), കർണാടക (8), ലക്ഷദ്വീപ് (4), മധ്യപ്രദേശ് (2), മഹാരാഷ്ട്ര (3), ഒഡിഷ (2), പുതുച്ചേരി (2), രാജസ്ഥാൻ (3), തെലങ്കാന (9), ഉത്തർപ്രദേശ് (2), ഉത്തരാഖണ്ഡ്, -പശ്ചിമബംഗാൾ (ഏഴുവീതം) എന്നിങ്ങനെയാണ് മറ്റുള്ളവർ.

#SamudraSetuMission #MoDAgainstCorona #bringhomeexpats
As #Kochi eagerly awaits their arrival, #INSJalashwa @indiannavy entering the scenic Ernakulam channel with 698 Indians from Maldives.@SpokespersonMoD @rajnathsingh @MOS_MEA @HCIMaldives @mygovindia pic.twitter.com/kk5rZyWMwf

— PRO Defence Kochi (@DefencePROkochi) May 10, 2020

പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, കസ്റ്റംസ്, ആരോഗ്യവകുപ്പ് എന്നിവയുടെ പരിശോധനകൾക്കുശേഷമാകും നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുക.



from Kerala || Deshabhimani ​Online ​News https://ift.tt/3fztH78
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages