`ഒരു പണിയുമില്ലാ´ത്തവർ ദുരിതാശ്വാസ നിധിയിലേക്കു നൽകിയത് 50000 രൂപ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 6, 2020

`ഒരു പണിയുമില്ലാ´ത്തവർ ദുരിതാശ്വാസ നിധിയിലേക്കു നൽകിയത് 50000 രൂപ

ഇ വാർത്ത | evartha
`ഒരു പണിയുമില്ലാ´ത്തവർ ദുരിതാശ്വാസ നിധിയിലേക്കു നൽകിയത് 50000 രൂപ

കൊല്ലം കേന്ദ്രീകരിച്ചുള്ള വാട്‌സാപ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് അമ്പതിനായിരം രൂപ. പ്രസ്തുത വാട്സ്ആപ്പ് കൂട്ടായ്മയുടെ പേരാണ് രസകരം- ഒരു പണിയുമില്ല! എന്നാൽ പേരു പോലെയല്ല ഇവരുടെ പ്രവൃത്തിയെന്നുള്ളതാണ് ശ്രദ്ധേയം.  അംഗങ്ങളില്‍നിന്നു ശേഖരിച്ച തുക ഇവര്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറിയപ്പോള്‍ മാറ്റപ്പെട്ടത് ഇവരുടെ ഗ്രൂപ്പിന്റെ പേര് തന്നെയാണ്. വാട്‌സ് ആപ് ഗ്രൂപ്പില്‍ നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമേയുള്ളു. 

ഇതിൽ കോവിഡ് പോസിറ്റീവ് ആയവരും രോഗം ഭേദമായ ആളുമൊക്കെ ഈ ഗ്രൂപ്പിലുണ്ട്.  രാജ്യം കോവിഡ് പ്രതിരോധത്തിനായി അഹോരാത്രം പണിപ്പെടുമ്പോള്‍ തങ്ങളുടെ കൂട്ടായ്മയും ഇതില്‍ പങ്കാളികളാവുകയാണെന്ന് ഗ്രൂപ്പ് അംഗം രാഹുല്‍ പറഞ്ഞു.  

ഗ്രൂപ്പ് അംഗത്തിന് അപകടത്തില്‍ പരിക്കേറ്റപ്പോഴാണ് ആദ്യമായി പണം സ്വരൂപിച്ചത്. നിമിഷ നേരംകൊണ്ട് അവര്‍ നല്ലൊരു തുക ആശുപത്രി ചെലവുകള്‍ക്കായി കണ്ടെത്തിയതോടെയാണ് അംഗങ്ങൾക്ക് ആത്മവിശ്വാസമായത്. ഇതോടെയാണ് ഈ കൂട്ടായ്മ കാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്.

പ്രവാസികള്‍ അടക്കമുള്ളവരുടെ സഹായംകൊണ്ടാണ് ഇത്രയും പെട്ടെന്ന് തുക സമാഹരിക്കാന്‍ സാധിച്ചതെന്ന് ഗ്രൂപ്പ് അംഗങ്ങളായ അശ്വന്തും ദിലീപും വ്യക്തമാക്കി. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2WC3wnp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages