തിരുവനത്പുരം> ഉത്തേജക പാക്കേജിലൂടെ കോർപ്പറേറ്റ് സേവ നടത്തുന്ന കേന്ദ്ര സർക്കാരിനെതിരെ, ജീവന് വേണ്ടി നാടുണർത്തൽ പ്രക്ഷോഭവുമായി കെ എസ് കെ ടി യു.രാജ്യമാകെ കോവിഡ് 19 പടര്ന്നുപിടിക്കുകയും മരണനിരക്കും രോഗ വ്യാപനവും വര്ധിക്കുകയും ചെയ്യുന്ന അസാധാരണ സാഹചര്യത്തിലും കര്ഷക തൊഴിലാളികളടക്കമുള്ള പാര്ശ്വല്കൃത ജനവിഭാഗത്തിന്റെ ജീവിതം നിഷേധിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്ക്കാരിനെതിരായി മെയ് 26ന് രാവിലെ 10 ന് കേരളത്തിലെ എല്ലാ കെ എസ് കെ ടി യു യൂണിറ്റുകളും “ ജീവന് വേണ്ടി നാടുണര്ത്തല്” പ്രക്ഷോഭത്തില് പങ്കാളികളാവണമെന്ന് കേരള സ്റ്റേറ്റ് കര്ഷക തൊഴിലാളി യൂണിയന് സംസ്ഥാന കമ്മറ്റി പ്രസിഡന്റ് എം വി ഗോവിന്ദനും ജനറല് സെക്രട്ടറി എന് ആര് ബാലനും അഭ്യര്ത്ഥിച്ചു.
കോവിഡ് വ്യാപനത്തിനെതിരെ മോഡി സര്ക്കാരെടുത്ത നടപടികളും തുടര്ന്ന് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികളും ഇന്ത്യന് - വിദശ കോര്പ്പറേറ്റുകളെ സഹായിക്കാന് വേണ്ടിയുള്ളതാണ്. വൈറസ് ഭീതിയാല് നാട് വിറങ്ങലിച്ചുനില്ക്കുമ്പോള് രാജ്യമാകെ സ്വകാര്യവല്ക്കരിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൂട്ടരും നടത്തുന്നത്. ജനങ്ങളുടെ വാങ്ങല് ശേഷി വര്ധിപ്പിക്കാനുതകുന്ന നേരിട്ടുള്ള സഹായങ്ങള്ക്ക് കേന്ദ്രം തയ്യാറായിട്ടില്ല. രാജ്യത്തുള്ള ഉല്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗവും ആവശ്യകതയും വര്ധിപ്പിച്ചാല് മാത്രമേ ഉല്പ്പാദന മേഖലകള്ക്ക് നിലനില്ക്കാനാവുകയുള്ളു. കാര്ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കര്ഷക തൊഴിലാളികളെയും ദരിദ്രകൃഷിക്കാരെയും ആശ്വസിപ്പിക്കാനുള്ള ഒരു നടപടിയും ഇല്ലെന്ന് മാത്രമല്ല, കാര്ഷിക മേഖലയെ കോര്പ്പറേറ്റുകള്ക്ക് തീറെഴുതി കൊടുക്കുവാനുള്ള നീക്കത്തിലാണ് കേന്ദ്രസര്ക്കാരുള്ളത്. കാര്ഷിക മേഖലയിലെ പ്രതിസന്ധികള് മൂര്ച്ഛിപ്പിക്കുന്ന നടപടികളിലൂടെ രാജ്യമെമ്പാടുമുള്ള കര്ഷക തൊഴിലാളികളെ കേന്ദ്രസര്ക്കാര് വെല്ലുവിളിക്കുകയാണ്.
കോവിഡ് മഹാമാരിയുടെ മറവില് കോര്പ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിച്ചുകൊടുക്കുന്ന കേന്ദ്ര സര്ക്കാര് നടപടിയില് പ്രതിഷേധിച്ചും കേന്ദ്രത്തിന്റെ ഉത്തേജക പാക്കേജ് ദരിദ്ര ജനവിഭാഗങ്ങള്ക്ക് ആശ്വാസമേകുന്ന രീതിയില് തിരുത്തല്വരുത്തണം എന്നാവശ്യപ്പെട്ടുമാണ് പ്രക്ഷോഭം. തൊഴിലുറപ്പ് പദ്ധതിയില് ഒരു ലക്ഷം കോടി രൂപ അനുവദിക്കുക, ആദായ നികുതി അടക്കാന് മാത്രം വരുമാനമില്ലാത്ത കുടുംബങ്ങള്ക്ക് കോവിഡ് കാലത്ത് 7500 രൂപ വീതം കേന്ദ്രധനസഹായം നല്കുക, എഫ് സി ഐ ഗോഡൗണുകളില് കെട്ടികിടക്കുന്ന ഭക്ഷ്യധാന്യത്തില് നിന്ന് അമ്പത് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രക്ഷോഭം.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട്, സംസ്ഥാനത്തെ എല്ലാ കെ എസ് കെ ടി യു യൂണിറ്റുകളും മുദ്രാവാക്യങ്ങള് പ്രദര്ശിപ്പിച്ചും സാമൂഹ്യ അകലം പാലിച്ചും ജീവനുവേണ്ടി നാടുണര്ത്തല് പ്രക്ഷോഭത്തില് പങ്കാളികളാവണമെന്ന് ഭാരവാഹികൾ അഭ്യര്ത്ഥിച്ചു.
from Kerala || Deshabhimani Online News https://ift.tt/3g2muNf
via IFTTT
No comments:
Post a Comment