ആഗോളതലത്തിൽ മരണ സംഖ്യ 2,58,295;ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു;യു എസിൽ മാത്രം മരണം72000 കവിഞ്ഞു, - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 5, 2020

ആഗോളതലത്തിൽ മരണ സംഖ്യ 2,58,295;ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു;യു എസിൽ മാത്രം മരണം72000 കവിഞ്ഞു,

ഇ വാർത്ത | evartha
ആഗോളതലത്തിൽ മരണ സംഖ്യ 2,58,295;ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു;യു എസിൽ മാത്രം മരണം72000 കവിഞ്ഞു,

ലോകരാഷ്ട്രങ്ങളെ വിറപ്പിച്ച് കൊവിഡ് 19 മഹാമാരി സംഹാര താണ്ഡവമാടുകയാണ്. ആഗോളതലത്തിൽ രോഗ ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നിരിക്കുകയാണ്. ലഭ്യമായ കണക്കുകൾ പ്രകാരം 3727802 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 2,58,295 പേരാണ് മരിച്ചത്.

യു എസിൽ മാത്രം കൊവിഡ് ബാധിതരായി മരണത്തിന് കീഴടങ്ങിയത് 72,271 പേരാണ്. 12,37,633 പേര്‍ക്കാണ് യുഎസില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ മരണം ഇരട്ടിയാവുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് ആദ്യവാരത്തോടെ യുഎസില്‍ മരണസംഖ്യ 1.35 ലക്ഷം കടക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

അതേസമയം സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,260 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരാകരിച്ചത്. എന്നാല്‍ ഇവിടെ രോഗവ്യാപനത്തിന്റെ ശക്തി കുറയുന്നതായാണ് സൂചന. ഇതുവരെ 1.23 ലക്ഷം പേര്‍ രോഗവിമുക്തരായെന്നാണ് കണക്ക്.

റഷ്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,55,370 ആയി. മരണം 1,500 ന് അടുത്തെത്തി. യുകെയില്‍ മരണം 30,000 കടന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം ഇവിടെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2zgeA1y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages