ഇ വാർത്ത | evartha
ഹോട്ട്സ്പോട്ടിൽ ഇഫ്താർ വിരുന്ന്: 20 പേർക്കെതിരെ കേസ്

വയനാട്ടിലെ ഹോട്ട്സ്പോട്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താർ വിരുന്ന് നടത്തി. നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്താണ് ഇന്നലെ വൈകീട്ട് നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താർ വിരുന്ന് നടത്തിയത്.
സംഭവത്തിൽ 20 പേർക്കെതിരെ അമ്പലവയൽ പൊലീസ് കേസെടുത്തു. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്. തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ പോയി വന്നതിനെ തുടർന്ന് ലോറി ഡ്രൈവർക്കും ചെറുമകൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നെന്മേനി പഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2WpDKny
via IFTTT
No comments:
Post a Comment