ബാംഗ്ലൂരിൽ നിന്നും പ്രത്യേക ട്രെയിനിൽ കൊച്ചിയിലെത്തിയ 19 പേർക്ക് രോഗ ലക്ഷണങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 24, 2020

ബാംഗ്ലൂരിൽ നിന്നും പ്രത്യേക ട്രെയിനിൽ കൊച്ചിയിലെത്തിയ 19 പേർക്ക് രോഗ ലക്ഷണങ്ങൾ

കൊച്ചി > ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കൊച്ചിയിൽ എത്തിയ സംഘത്തിലെ 19 പേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ. ഇന്ന് രാവിലെ 9 മണിക്ക് എറണാകുളത്തെത്തിയ ബാംഗ്ലൂർ -തിരുവനന്തപുരം പ്രത്യേക ട്രെയിനിൽ എറണാകുളത്ത് ഇറങ്ങിയ 267 യാത്രക്കാരിലെ 19 പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. 137 പുരുഷൻമാരും 130 സ്ത്രീകളുമാണ് എറണാകുളത്ത് ഇറങ്ങിയത്.

രോഗലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ വിവിധ ആശുപത്രികളിൽ ചികിത്സക്കായി അയച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് - 6, മുവ്വാറ്റുപുഴ ജനറൽ ആശുപത്രി - 6, കോട്ടയം മെഡിക്കൽ കോളേജ് - 2, ആലപ്പുഴ മെഡിക്കൽ കോളേജ് - 3, തൊടുപുഴ ജനറൽ ആശുപത്രി - 2. യാത്രക്കാരിൽ 248 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

ജില്ല തിരിച്ചുള്ള കണക്ക്:
ആലപ്പുഴ - 64
എറണാകുളം- 165
ഇടുക്കി - 22
കണ്ണൂർ - 1
കോട്ടയം - 5
തൃശ്ശൂർ - 2
മറ്റ് സംസ്ഥാനങ്ങൾ - 8

എറണാകുളം ജില്ലയിൽ നിന്നുള്ള 165 പേരിൽ 90 പേർ പുരുഷൻമാരും 75 പേർ സ്ത്രീകളുമാണ്. ഇതിൽ 153 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/36poEC9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages