ഇ വാർത്ത | evartha
അമേരിക്കയിൽ പിടിമുറുക്കി കൊവിഡ് 19; മരണസംഖ്യ ഉയരുന്നു, രോഗബാധിതരുടെ എണ്ണം 12.58 ലക്ഷം കടന്നു

വാഷിംങ്ടൺ; കൊവിഡ് മഹാമാരിയിൽ നിന്ന് രക്ഷനേടാനാകാതെ അമേരിക്ക. രാജ്യത്ത് മരണസംഖ്യ ദിനം പ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,929 പേരാണ് കോവിഡ് ബാധിച്ച് ഇവിടെ മരിച്ചത്.ഇതിനോടകം 74,799 പേരാണ് വൈറസ് ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത്.
പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആകെ 12,63,092 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചിട്ടുള്ളത്. 2,12,981 പേര് രോഗം ഭേദമായി ആശുപത്രി വിട്ടപ്പോള്‍ 9,75,312 പേര് ഇപ്പോഴും ചികിത്സയിലാണ്. ഇതുവരെ രാജ്യത്തെ 79,71,010 ആളുകള്‍ക്കാണ് വൈറസ് പരിശോധന നടത്തിയത്.
ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്സ്, പെന്‍സില്‍വാനിയ, ഇല്ലിനോയിസ, സംസ്ഥാനങ്ങളിലാണ് 24 മണിക്കൂറിനിടെ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 24 മണിക്കൂറിനിടെ ന്യൂയോര്‍ക്കില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2YFpbhf
via IFTTT
No comments:
Post a Comment