VIDEO - "ഇതാ ഒരു മാതൃകാ സംസ്ഥാനം'; കോവിഡ്‌ പ്രതിരോധത്തിൽ കേരളത്തെ പ്രശംസിച്ച്‌ റഷ്യൻ ചാനൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 25, 2020

VIDEO - "ഇതാ ഒരു മാതൃകാ സംസ്ഥാനം'; കോവിഡ്‌ പ്രതിരോധത്തിൽ കേരളത്തെ പ്രശംസിച്ച്‌ റഷ്യൻ ചാനൽ

കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ആഗോളതലത്തിൽ പലവട്ടം പ്രശംസിക്കപ്പെട്ടുകഴിഞ്ഞു. വാഷ്ങ്ടൺ പോസ്റ്റിലും ദ ഗാർഡിയനിലുമടക്കം ലോകം ശ്രദ്ധിക്കുന്ന മാധ്യമങ്ങളിലെല്ലാം നമ്മുടെ സംവിധാനങ്ങളെപ്പറ്റി വാർത്തകൾ വന്നു. ഇപ്പോളിതാ റഷ്യൻ ടെലിവിഷൻ ചാനലായ " റഷ്യൻ ടെലിവിഷനി' ലാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് വിശദമായ വാർത്ത വന്നിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിൽ മെച്ചപ്പെട്ട സംവിധാനങ്ങളുള്ളതും പിന്നോക്കം നിൽക്കുന്നതുമായ സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ടെന്ന് ചാനൽ വിശദീകരിക്കുന്നു. ജനസംഖ്യയുടെ പകുതിയിൽ അധികം സ്ത്രീകൾ ഉള്ള നാടാണ് കേരളം. എടുത്തുപറയേണ്ടത് അതിൽ നല്ലൊരു ശതമാനം സ്ത്രീകളും കുടുംബശ്രീ എന്ന കൂട്ടായ്മയുടെ ഭാഗമാണ്. വുഹാനിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ സർക്കാരും മന്ത്രി കെ കെ ശൈലജയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടങ്ങി. ഫാന്റസിയായി രാഷ്ട്രീയത്തെ കാണുന്നവരല്ല, പകരം ശാസ്ത്രീയമായ രീതികൾ സ്വീകരിക്കുന്നവരാണ് കെ കെ ശൈലജ അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ എന്നും ചാനൽ പ്രശംസിക്കുന്നു.

പൊതുജനങ്ങൾക്ക് വൈറസിനെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കിയെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ വേഗത എടുത്ത് പറയേണ്ടതാണ്. അതുകൊണ്ടുതന്നെ രോഗം ബാധിച്ചവരും ജീവഹാനി ഉണ്ടായവരും വളരെ കുറവാണ്. കേരളം ഒരു കമ്യൂണിസ്റ്റ് സർക്കാരാണ് ഭരിക്കുന്നത്. ജനങ്ങളുടെ ക്ഷേമമാണ് പ്രധാന ലക്ഷ്യം. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെയോ മറ്റ് സംസ്ഥാനങ്ങളുടെയോ രീതിയല്ല കേരളം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ഒരാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്ന് നിർബന്ധമുള്ള സർക്കാരാണ് കേരളത്തിലുള്ളത്. ഇതിനായി വളരെ ലളിതാമയ കാര്യമാണ് ചെയ്തിട്ടുള്ളത്. എല്ലാ തദ്ദേദ്ദോപനങ്ങളും കമ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു, ആലോചിക്കുമ്പോൾ എളുപ്പമായിത്തോന്നാം. പക്ഷേ ലോത്തൈാരിടത്തും ഇങ്ങനെയൊരു ചിന്ത ഒരു ഭരണസംവിധാനത്തിനും തോന്നിയിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ് ‐ ചാനൽ റിപ്പോർട്ടിൽ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2YcCxS9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages