`നമ്മുടെ തെറ്റുകൾ പൊറുത്തു തരാന്‍ വീടുകളിലിരുന്ന് പ്രാർഥിക്കാം´: ഡോക്ടർമാരുടെ നിർദേശപ്രകാരം താനിപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണെന്ന് തബ് ലീഗി നേതാവ് മൗലാന സാദ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 2, 2020

`നമ്മുടെ തെറ്റുകൾ പൊറുത്തു തരാന്‍ വീടുകളിലിരുന്ന് പ്രാർഥിക്കാം´: ഡോക്ടർമാരുടെ നിർദേശപ്രകാരം താനിപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണെന്ന് തബ് ലീഗി നേതാവ് മൗലാന സാദ്

ഇ വാർത്ത | evartha
`നമ്മുടെ തെറ്റുകൾ പൊറുത്തു തരാന്‍ വീടുകളിലിരുന്ന് പ്രാർഥിക്കാം´: ഡോക്ടർമാരുടെ നിർദേശപ്രകാരം താനിപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണെന്ന് തബ് ലീഗി നേതാവ് മൗലാന സാദ്

ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് താൻ ക്വാറന്റൈനിൽ കഴിയുകയാണെന്ന് തബ് ലീഗി ജമാഅത്ത് നേതാവ് മൗലാന സാദ് കന്ധല്‍വി. ‘ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാൻ നമ്മൾ സർക്കാരിനെ പിന്തുണയ്ക്കുകയും സഹായിക്കുകയും വേണമെന്നും അദ്ദേഹം ശബ്ദ സന്ദേശത്തിൽ പറഞ്ഞു. 

` ഡോക്ടർമാരുടെ നിർദേശപ്രകാരം ഞാനിപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്. മുൻകരുതൽ നടപടി ഒരിക്കലും വിശ്വാസ തത്വങ്ങള്‍ക്ക് എതിരല്ല. അതുകൊണ്ട് തന്നെ ഈ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.സർക്കാര്‍ നിർദേശങ്ങൾ പാലിക്കാൻ എല്ലാ ജമാഅത്ത് അംഗങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണ്.’- അദ്ദേഹം പറഞ്ഞു. 

തങ്ങൾ ഒരിക്കലും വിശ്വാസതത്വങ്ങള്‍ക്ക് എതിരല്ല. അതുകൊണ്ട് തന്നെ ഈ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.  സർക്കാര്‍ നിർദേശങ്ങൾ പാലിക്കാൻ എല്ലാ ജമാഅത്ത് അംഗങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണെന്നും സാദ് പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.

‘മനുഷ്യർ ചെയ്തു കൂട്ടുന്ന തിന്മകളുടെ ഫലമാണ് ഈ മഹാമാരി എന്ന കാര്യത്തിൽ സംശയമില്ല. നമ്മുടെ തെറ്റുകൾ പൊറുത്തു തരാന്‍ വീടുകളിലിരുന്ന് നമുക്ക് പ്രാർഥിക്കാം. ഈ വിധത്തിൽ മനുഷ്യരാശിയോട് കരുണകാണിച്ച് അവരെ ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടുത്താനും ദൈവത്തെ പ്രീതിപ്പെടുത്താം..’ സാദ് പറയുന്നു.

ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ് ലീഗി ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍‌ ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചതിനെതിരെ വിമർശനവും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തബ് ലീഗി നേതാവിന്റെ ശബ്ദ സന്ദേശം.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3dT86p8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages