മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ യു കെ ഭാസി അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 14, 2020

മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ യു കെ ഭാസി അന്തരിച്ചു

മലപ്പുറം > മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന യു കെ ഭാസി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഉച്ചക്ക് ശേഷം താനൂർ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പിൽ നടക്കും.

രണ്ട് പതിറ്റാണ്ട് ഡിസിസി പ്രസിഡൻ്റായിരുന്നു. ഏറ്റവും കൂടുതൽ കാലം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന നേതാവെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. കെഎസ് യുവിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. കെഎസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ്, പാലക്കാട് ജില്ലാ പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡൻ്റ്, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1981 മുതൽ 2001 വരെയാണ് അദ്ദേഹം ജില്ലാ കോൺഗ്രസിൻ്റെ സാരഥിയായി പ്രവർത്തിച്ചത്.

2001 മുതൽ 2013 വരെ കെപിസിസി ജനറൽ സെക്രട്ടറിയുമായി. താനൂർ അർബൻ ബാങ്കിൻ്റെ സ്ഥാപകനാണ്. താനൂർ പഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. മകൻ ഡോ. യു.കെ അഭിലാഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ശശി പ്രഭ. മക്കൾ: ധന്യ, ഭവ്യ.



from Kerala || Deshabhimani ​Online ​News https://ift.tt/2z1RRq4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages