ഭൗമദിനത്തിൽ ക്ലിഫ് ഹൗസ് വളപ്പിൽ തൈകൾ നട്ട് മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 22, 2020

ഭൗമദിനത്തിൽ ക്ലിഫ് ഹൗസ് വളപ്പിൽ തൈകൾ നട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം > ലോക ഭൗമദിനത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് ക്ലിഫ് ഹൗസ് വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൈകൾ നട്ടു. മരച്ചീനി, പച്ചക്കറി തൈകളാണ് നട്ടത്.

ലോക്ക്ഡൗണിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നവർ പച്ചക്കറി കൃഷിക്ക് സമയം കണ്ടെത്തണമെന്ന് മുഖ്യമന്ത്രിയു നേരത്തേ ആഹ്വാനം ചെയ്തിരുന്നു. ആവശ്യമായ വിത്തുകൾ വിവിധ സർക്കാർ ഏജൻസികൾ വഴി വീടുകളിൽ എത്തിച്ചിട്ടുണ്ട്.

ലോക ഭൗമദിനത്തോടനബന്ധിച്ച് സംസ്ഥാന വ്യാപകമായി വീട്ടുവളപ്പുകളിൽ പച്ചക്കറി കൃഷി നടത്താൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം നൽകിയിട്ടുണ്ട്. കടുത്ത വേനലിലെ ജലക്ഷാമം കൂടി കണ്ട് വീട്ടിലെ ഉപയോഗത്തിനുശേഷമുള്ള വെള്ളം പച്ചക്കറി കൃഷിക്ക് ഉപയോഗിക്കണമെന്ന് പാർടി നിർദേശിച്ചിട്ടുണ്ട്.

പാർടി മുൻകൈയോടെ രൂപീകരിച്ച സംയോജിത കൃഷിയുടെ ജില്ലാതല ഏകോപന സമിതികൾ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകും. ഭൂമിക്കൊരു ദിവസം എന്ന നിലയിലാണ് സാർവദേശീയമായി ഏപ്രിൽ 22 ഭൗമദിനമായി ആചരിക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2Vs3Shd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages