അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ ഓർമകൾ പങ്കുവച്ച് നടി പാർവതി തിരുവോത്ത്. പാര്വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ഖരീബ് ഖരീബ് സിംഗിളി'ൽഇർഫാനായിരുന്നു നായകൻ. ഇർഫാനുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പാർവതിയുടെ കുറിപ്പ്.
തുടക്കം മുതലേ നിങ്ങളുടെ കഴിവ് കൊണ്ട് മറ്റൊരു ലോകം സൃഷ്ടിച്ചതിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തിൽ എല്ലായ്പ്പോഴും നിങ്ങളുടെ സഹതാരങ്ങളെ ഉൾപ്പെടുത്തിയതിന്, മാനുഷികമായ തെറ്റുകളും സ്വത്വത്തിലെ ഔദാര്യവും സ്വന്തമാക്കിയതിന്, ഇത് തുടക്കമാണെന്ന് എപ്പോഴും വിശ്വസിച്ചതിന്....എന്നും ഓർക്കുന്നു ഇർഫാൻ പാർവതി കുറിച്ചു.
തനുജ ചന്ദ്ര സംവിധാനം ചെയ്ത ചിത്രം വ്യത്യസ്ത ധ്രുവങ്ങളില് നില്ക്കുന്ന രണ്ടു വ്യക്തികള് തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 'ഖരീബ് ഖരീബ് സിംഗിളിൽ പറഞ്ഞത്. മുപ്പതുകളുടെ മധ്യത്തിലുള്ള വിധവയായ ജയ ശശിധരന് എന്ന കഥാപാത്രമായി പാർവതി എത്തിയപ്പോൾ യോഗി എന്ന കവിയുടെ കഥാപാത്രമായാണ് ഇർഫാൻ വേഷമിട്ടത്. പാർവതി മികച്ച നടിയാണെന്ന് ഇർഫാൻ പല വേദികളിലും അഭിപ്രായപ്പെട്ടിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2yeDOxb
via IFTTT
No comments:
Post a Comment