ബെവറേജ് തുറക്കില്ല, ബാറിൻ്റെ കാര്യം നോക്കാം: തോമസ് ഐസക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 14, 2020

ബെവറേജ് തുറക്കില്ല, ബാറിൻ്റെ കാര്യം നോക്കാം: തോമസ് ഐസക്

ഇ വാർത്ത | evartha
ബെവറേജ് തുറക്കില്ല, ബാറിൻ്റെ കാര്യം നോക്കാം: തോമസ് ഐസക്

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. മദ്യശാലകള്‍ തുറക്കണമെന്ന്‌ നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ കോവിഡ്‌ 19 ഭീതിയില്‍ അയവ്‌ വന്നതോടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പരിഗണിച്ചിരുന്ന ഇളവുകളില്‍ മദ്യശാലകള്‍ തുറക്കുന്നതും ഉള്‍പ്പെട്ടിരുന്നു. 

എന്നാല്‍ ഒരാഴ്‌ച കൂടി കര്‍ശന നിയന്ത്രണം എന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ വന്നതോടെ മദ്യശാലകള്‍ തുറക്കുന്ന വിഷയത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കില്ലെന്നാണ് സൂചന. എന്നാല്‍ ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്‌ത സമീപനം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്‌ബി ഫണ്ട്‌ കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ജനങ്ങളെ അടച്ചിരുത്താതെ, പരിശോധനക്ക്‌ വിധേയമാക്കി രോഗവിമുക്തി ഉറപ്പാക്കുകയാണ്‌ വേണ്ടത്‌ എന്നും തോമസ്‌ ഐസക്‌ ചൂണ്ടിക്കാട്ടി. 

ആവശ്യമായ പരിശോധന സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ത്യയെ പോലൊരു രാജ്യത്തിന്‌ പ്രയാസമുണ്ടാവില്ല. ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക്‌ ആയിരം രൂപ കൂടി സഹായധനമായി നല്‍കുമെന്നും ഐസക്‌ പറഞ്ഞു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2xuvZTP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages