കൊച്ചി> അർജുനൻമാസ്റ്റർ അവസാനമായി സംഗീതം നൽകിയത് കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച വെള്ളാരം കുന്നിലെ വെള്ളിമീനുകൾ എന്ന ചിത്രത്തിലെ പാട്ടുകൾക്ക്. രാജീവ് ആലുങ്കൽ രചിച്ച മുത്താരം കുന്നത്തെ എന്ന പ്രണയഗാനത്തിനാണ് അഗദ്ദഹം അവസാനമായി ഹാർമോണിയത്തിൽ ഈണമിട്ടത്. ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.
കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വച്ച് കഴിഞ്ഞ വർഷമാണ് സംവിധായൻ കുമാർ നന്ദയുടെ നിർദ്ദേസാനുസരണം താൻ എഴുതിയ മുത്താരം
കുന്നത്തെ എന്ന പ്രണയ ഗാനത്തിനും , മറ്റൊരു ക്രിസ്തീയ ഭക്തി സാന്ദ്രമായഗാനത്തിനുമാണ് മാസ്റ്റർ അന്ന് ഈണമിട്ടതെന്ന് രാജീവ് അലുങ്കൽ പറഞ്ഞു.
മനസിന് ഏറെ കുളിർമ നൽകിയ ഹർഷാത്മകമായ ആ ധന്യ മുഹൂർത്തം മറക്കുവാനാവില്ല എന്നും തലമുറകൾ കടന്നെത്തിയ ആ സംഗീത ഇതിഹാസത്തോടൊപ്പം കാൽ നൂറ്റാണ്ട് മുമ്പെ തന്നെ നാടകത്തിൽ ഗാനങ്ങൾ ഒരുക്കുവാൻ സാധിച്ചിട്ടുണ്ട് എങ്കിലും ആദ്യമായും അവസാനമാ
യും ഒരു സിനിമക്ക് വേണ്ടി ഒത്തു കൂടാൻ സാധിച്ചത് ധന്യമാം നിയോഗമായും അനുഗ്രഹമായും കരുതുന്നു എന്ന് പ്രശസ്ത ഗാന രചയിതാവ് രാജീവ്
ആലുങ്കൽ പറഞ്ഞു .
എന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങാനിരിക്കുന്ന വെള്ളാരം കുന്നിലെ വെള്ളിമീനുകൾക്ക് സംഗീതം പകരുവാൻ
അർജുനൻ മാസ്റ്റർ എന്ന സംഗീത പ്രതിഭയെ തന്നെ ലഭിച്ചതിൽ ഏറെ സന്തോഷം തോന്നിയിട്ടുണ്ട് . ഞങ്ങൾ തമ്മിലുള്ള ആ അവസാന നിമിഷങ്ങൾ മനസിൽ നിന്നും ഒരിക്കലും മായുന്നതല്ല . ചിത്രത്തിന്റെ ചിത്രീകരണ വേളയിലും മറ്റുമെല്ലാം എനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതായിരുന്നു മാസ്റ്ററുടെ ഫോൺ കോളുകൾ .ക്ഷേമാന്വേഷങ്ങൾ നേർന്ന് എന്നും ഒരു സഹോദരന്റെ സ്നേഹവാത്സല്യങ്ങൾ എനിക്ക് പകർന്ന് തന്ന മാസ്റ്ററുടെ വിയോഗം തനിക്ക് ഒരുക്കലും താങ്ങാനാവാത്ത ആഘാതമായിപ്പോയെന്ന് സംവിധായകൻ കുമാർ നന്ദ അനുസ്മരിച്ചു .
ശാന്തി കൃഷ്ണ,ഭഗത് മാനുവൽ ,സുനില് സുഖദ,ശശി കലിംഗ, കൊച്ചു പ്രേമൻ ,പ്രജുഷ ,ആനന്ദ് ബേബി , ഗൗരി നന്ദ , മാസ്റ്റർ ഗൗതം മുരളി നായർ ,എ കെ എസ് ,മിഥുൻ ,രജീഷ് സേട്ടു , ഷിബു , ക്രിസ് കുമാർ , ആലിക്കോയ , അമീർ ,ബാലു ബാലൻ ,മധു നായർ ബിജുലാൽ ,കുട്ടേടത്തി വിലാസിനി , ഗീതാമണി ,അഞ്ജു നായർ, മിനി ഡേവിസ് എന്നിവരാണ് പ്രധാന താരങ്ങൾ
from Kerala || Deshabhimani Online News https://ift.tt/2XnWMvN
via IFTTT
No comments:
Post a Comment