കുവൈത്തിൽ കോവിഡ് ബാധിച്ച്‌ രണ്ട് മലയാളികൾ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 29, 2020

കുവൈത്തിൽ കോവിഡ് ബാധിച്ച്‌ രണ്ട് മലയാളികൾ മരിച്ചു

കുവൈറ്റ് സിറ്റി> കുവൈത്തിൽ കോവിസ് ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന രണ്ട് മലയാളികൾ മരിച്ചു. പത്തനം തിട്ട ആറന്മുള മാലക്കര സ്വദേശി രാജേഷ് കുട്ടപ്പൻ നായർ (52), തൃശൂർ വലപ്പാട് തോപ്പിയിൽ വീട്ടില് അബ്ദുൽ ഗഫൂർ (54) എന്നിവരാണ് മരിച്ചത്.

രാജേഷ് കുട്ടപ്പന് നായര് ദിവസങ്ങളായി രോഗാബാധയെ തുടർന്ന് ജാബിർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില് ചികിത്സയിലായിരുന്നു. കുവൈറ്റിലെ ബദര്മുല്ല കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിനു താമസ സ്ഥലത്തെ ആളുകളുമായുള്ള സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നേരത്തെ ഫര്വാനിയ ആശുപത്രിയില് ചികിത്സയിലായിരുന്ന രാജേഷ് കുട്ടപ്പന് നായരെ പിന്നീട് ജാബര് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗീതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

കുവൈറ്റില് ടൈലറായി ജോലി ചെയ്യുകയായിരുന്നു തൃശൂർ വലപ്പാട് കൈപ്പ മംഗലം സ്വദേശി അബ്ദുല്ല ഗഫൂർ ജാബര് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ന്യൂമോണിയ ഉണ്ടായിരുന്നു. അമീരി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തെയും.ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് പിന്നീട് ജാബിർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദ്രോഗിയായിരുന്നു ഗഫൂര്. രണ്ടു മക്കളും കുവൈറ്റില് തന്നെ ജോലി ചെയ്യുന്നുണ്ട്. ഷാഹിദയാണ് ഭാര്യ.



from Kerala || Deshabhimani ​Online ​News https://ift.tt/2Smo9mu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages