ഇ വാർത്ത | evartha
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു: ട്രംപ്

അമേരിക്കയിൽ കോവിഡ്- 19 ബാധിതരുടെ എണ്ണത്തിൽ വൻ കുറവുണ്ടായെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിരവധിപ്പേർ രോഗമുക്തരാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളേ അപേക്ഷിച്ച് രോഗ ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലുമെല്ലാം കുറവുണ്ടാകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ന്യൂയോർക്കിലടക്കം ഇത് കാണാനാകുന്നുണ്ടെന്നു പറഞ്ഞ ട്രംപ് അടച്ചുപൂട്ടൽ നിയന്ത്രണങ്ങളോട് രാജ്യത്തെ ജനങ്ങൾ പൂർണമായും സഹകരിച്ചെന്നും ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച, വൈസ്പ്രസിഡന്റ് മൈക്ക് പെൻസ് സംസ്ഥാന ഗവർണർമാരുമായി ചർച്ച നടത്തുന്നുണ്ടെന്നും കോവിഡിനെതിരെ ഒരുമിച്ചു ചേർന്ന് ഇനി എന്തൊക്കെ ചെയ്യാനാകുമെന്നതായിരിക്കും ചർച്ചയിൽ പ്രധാനമായും ഉയർന്ന് വരികയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
രാഷ്ട്രീയ വ്യത്യാസങ്ങളേതുമില്ലാതെ രാജ്യത്തെ എങ്ങനെ പഴയ നിലയിേലേക്ക് എത്തിക്കാമെന്ന് കൂട്ടായി ചിന്തിക്കുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3etu3vo
via IFTTT
No comments:
Post a Comment