ഇ വാർത്ത | evartha
കൊറോണ രോഗിയായ യുവതി ആശുപത്രിയിൽ നിന്നും ചാടിപ്പോയി: തിരിച്ചുകൊണ്ടുവരാൻ ചെന്ന പൊലീസുകാർക്കു നേരേ തുപ്പി

ചികിത്സയിലിരിക്കെ ചാടിപ്പോയ യുവതി കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ ഇവരെ പിടികൂടിയ പൊലീസുകാരെ ഇപ്പോൾ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ചിലിയിലെ സാന്റിയാഗോയിലാണ് സംഭവം നടന്നത്. ഇവർ ചികിത്സയിലിരുന്ന ആശുപത്രി നൽകിയ പരാതിയെ തുടർന്നാണ് പൊലീസുകാർ യുവതിയെ തേടി ഇറങ്ങിയത്.
ചാടിപ്പോയ യുവതിയെ സമീപത്തുള്ള ചന്തയിൽ നിന്നും കണ്ടെത്തിയെങ്കിലും ഒപ്പം വരാനും ആശുപതിയിൽ തിരികെ അഡ്മിറ്റാവാനും തയ്യാറായില്ല. ഇവർ സഹകരിക്കാൻ കൂട്ടാക്കാതെ ഇരുന്നതോടെ പൊലീസുകാർ ബലം പ്രയോഗിക്കുകയായിരുന്നു. അതോടെ യുവതി പൊലീസുകാർക്ക് നേരെ തുപ്പാൻ തുടങ്ങി.
പൊലീസുകാരുടെ മേൽ തിരിച്ചറിയാൻ സാധിക്കാത്ത ഒരു ദ്രാവകം യുവതി ഒഴിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന്, യുവതിയെ തിരികെ ആശുപത്രിയിൽ ആക്കിയെങ്കിലും പൊലീസുകാർ തങ്ങൾക്കും രോഗം വരുമോ എന്ന ആശങ്കയിലാണ്.
ഇവരുടെ ഉമിനീരും, ഇവരൊഴിച്ച ദ്രാവകവും ദേഹത്തായതിൻ്റെ ഭയപ്പാടിലാണ് പൊലീസ്. എന്തായാലും യുവതിയെ കണ്ടെത്തിയ ചന്ത പൊലീസ് പുട്ടിക്കഴിഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2UHo4vn
via IFTTT
No comments:
Post a Comment