ന്യൂഡൽഹി > ഇറ്റലിയിൽ നിന്നെത്തി ഡൽഹി സൈനിക ക്യാമ്പിൽ ക്വാറന്റീനിലായിരുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ സംസ്ഥാന സർക്കാരും കേരള ഹൗസും ഇടപെട്ടു. ചാവ്ലയിലെ സൈനിക ക്യാമ്പിൽ കുടുങ്ങിയ 40 പേരാണ് ഇന്ന് പുലർച്ചെ കേരളത്തിലേക്ക് ബസ് മാർഗ്ഗം പുറപ്പെട്ടത്.മൂന്ന് ദിവസം വേണ്ടിവരും കേരളത്തിലെത്താൻ.
30 മലയാളികൾഉള്ള സംഘത്തിൽ ഒരു ഗർഭിണിയും ഉണ്ട്. തമിഴ്നാട്ടീകാരായ 7 പേരും ഇവർക്കൊപ്പമുണ്ട്. രണ്ട് തവണ പരിശോധിച്ചപ്പോളും ഇവർക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. മാർച്ച് 15നും 22നും ഇറ്റലയിലെ മിലാനിൽനിന്നും റോമിൽനിന്നും ഡെൽഹിയിൽ എത്തിയവരാണിവർ.
ലോക്ഡൗൺ മുലം യാത്രുടങ്ങിയപ്പോൾ സ്വന്തം നിലയിൽ ബസ് ഏർപ്പെടുത്തുകയായിരുന്നു. സംസ്ഥാനങ്ങൾ കടക്കാനുള്ള പ്രത്യേക പാസും ലഭ്യമാക്കി. അടിയന്തര ആവശ്യത്തിനുള്ള ഭക്ഷണം അടക്കം കേരള ഹൗസിൽനിന്ന് ലഭ്യമാക്കിയതായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത് അറിയിച്ചു. കർണാടക . മഹാരാഷ്ട്ര സ്വദേശികളേയും ഇത്തരത്തിൽ വാഹന സൗകര്യം ഏർപ്പാടാക്കി കൊണ്ടുപോയിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3a1OVGP
via IFTTT
No comments:
Post a Comment