ഇ വാർത്ത | evartha
മൃഗങ്ങളിലേക്കും വൈറസ് ബാധ പടരുന്നു?; ന്യൂയോർക്കിൽ വളർത്തു പൂച്ചകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

ന്യൂയോർക്ക്: മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലേക്കും കൊറോണ വൈറസ് പടരുന്നതിൻറെ സൂചനകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയിരിക്കുകയാണ്..
അമേരിക്കയില്‍ ആദ്യമായിട്ടാണ് വളര്‍ത്തുമൃഗങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇവയുടെ ഉടമകൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ രോഗ ബാധ സ്ഥിരീകരിച്ചിട്ടുമില്ല. മാത്രവുമല്ല ഈ രണ്ടു പൂച്ചകളും വ്യത്യസ്ഥ പ്രദേശത്തു കഴിയുന്നവയുമാണെന്ന വസ്തുതകളാണ് ആശങ്ക വളർത്തുന്നത്.
മൃഗങ്ങളിലെ കൊവിഡ് ബാധയെക്കുറിച്ച് അമേരിക്ക ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3cLT9nP
via IFTTT
No comments:
Post a Comment