ഇ വാർത്ത | evartha
`തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനടുത്ത് പള്ളിയില്‍ ഒളിച്ചു താമസിക്കുന്നു´: വ്യാജ പോസ്റ്റിട്ട പത്തുപേർ പിടിയിൽ

കോവിഡുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയതിന് 10 പേര്‍ അറസ്റ്റിലായി. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് സ്ഥിരീകരിച്ചവര്‍ ഒളിച്ചുതാമസിക്കുന്നുവെന്നായിരുന്നു പ്രചാരണം. കോട്ടയം തെക്കുംഗോപുരത്താണ് സംഭവം.
വ്യാജസന്ദേശം പ്രചരിപ്പിച്ച കുറ്റത്തിന് വാട്‌സ് ആപ്പ് അഡ്മിന്‍മാര്‍ അടക്കം 10 പേരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോസഫ് ജോര്‍ജ്, നിഖില്‍, ജയന്‍ തുടങ്ങി പത്തോളം പേരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
അഗ്നിശമനസേന അണിനശീകരണം നടത്തുന്ന വീഡിയോ സഹിതമാണ് ഈ സന്ദേശം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ പള്ളിയില്‍ സംഘം ഒളിച്ചുതാമസിക്കുന്നു എന്നായിരുന്നു വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിച്ചത്.
ഇതേത്തുടര്‍ന്ന് അല്‍ അറഫ റിലീജിയസ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ സഹിതം സന്ദേശം പ്രചരിക്കുന്നത് കണ്ടെത്തിയത്. നിമിഷങ്ങള്‍ക്കകം വ്യാജസന്ദേശം നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെത്തിയിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2UVEfFa
via IFTTT
No comments:
Post a Comment