മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ മോശമായ രീതിയിൽ ആക്ഷേപിച്ച യുവ കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രതികരണവുമായി എഴുത്തുകാരൻ ബെന്യാമിനും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുവരുന്നതിനാൽ ദിവസേനയുള്ള വാർത്താസമ്മേളം താൽക്കാലികമായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിച്ച രീതിയെയാണ് കേവലം വലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിനായി കോൺഗ്രസ് നേതാക്കൾ പരിഹസിച്ച് രംഗത്തെത്തിയത്.
കോൺഗ്രസ് എംഎൽഎമാരായ വി ടി ബൽറാം, ഷാഫി പറമ്പിൽ, കെ എസ് ശബരീനാഥൻ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് തുടങ്ങിയവരാണ് മോശം പരാമർശവുമായി എത്തിയത്. എല്ലാവരുടെയും ഫെയ്സ്ബുക്ക് പോസ്റ്റുകളും ബെന്യാമിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. "കോൺഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യിൽ ഭദ്രമാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു ഇത്...'. - ബെന്യാമൻ കുറിപ്പിൽ പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/3beYpQs
via IFTTT
No comments:
Post a Comment