ഇ വാർത്ത | evartha
പാകിസ്താനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന: വെെറസ് ബാധിതരിൽ പകുതിയും പഞ്ചാബിൽ

പാകിസ്തനിലും കോവിഡ് ബാധിതരുടെ എണ്ണം വലിയ രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ആറായിരത്തിലേറെപ്പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പക് മാധ്യമമായ ഡോണ്‍ ആണ് ഇത് സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്.
മാധ്യമത്തിൻ്റെ കണക്കുപ്രകാരം രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 117 ആയി. ഔദ്യോഗിക കണക്കുകൾ പ്രകാരംം 6,297 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതിൽ 3,016 പേരും പഞ്ചാബിലാണ്.
സിന്ധിൽ 1,688 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഖൈബർ പക്തുൻക്വയിൽ 47 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 912 ആയി ഉയർന്നു.
പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറിയ പങ്കും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നും ഡോണ്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, ബലൂചിസ്ഥാനിൽ നാല് പേർക്ക് മാത്രമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തതിട്ടുള്ളത്. ഇതോടെ ഇവിടുത്തെ കോവിഡ് ബാധിതരുടെ എണ്ണം 218 ആയി.
വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി ഇമ്രാൻഖാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3adHrk2
via IFTTT
No comments:
Post a Comment