അവർ തുന്നി ഉയിർപ്പിന്റെ സന്ദേശം; മലപ്പുറം സെ. ജെമ്മാസ്‌ കോൺവെന്റിൽ കന്യാസ്‌ത്രീകളുടെ മാസ്‌ക്‌ നിർമാണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 11, 2020

അവർ തുന്നി ഉയിർപ്പിന്റെ സന്ദേശം; മലപ്പുറം സെ. ജെമ്മാസ്‌ കോൺവെന്റിൽ കന്യാസ്‌ത്രീകളുടെ മാസ്‌ക്‌ നിർമാണം

മലപ്പുറം > മഹാമാരിയുടെ ഭീഷണിയിലായ മനുഷ്യർക്ക് സുരക്ഷിതത്വത്തിന്റെ ആവരണം തുന്നുകയാണ് ഈ കന്യാസ്ത്രീകൾ. തയ്ച്ചെടുക്കുന്ന ഓരോ മാസ്ക്കിലും കരുണയുടെ ക്രിസ്തുരൂപം അവർ കാണുന്നുണ്ടാകാം, വെറോനിക്കയുടെ തൂവാലയിൽ തെളിഞ്ഞതുപോലെ. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുകയെന്ന ക്രൈസ്തവദർശനം ഇതിലും അർഥവത്തായി എങ്ങനെയാണ് ഇങ്ങനെയൊരു പീഡാനുഭവ വാരത്തിൽ പ്രതിഫലിപ്പിക്കാനാകുക. ഈസ്റ്റർ എന്ന ഉയിർപ്പുതിരുനാൾ ദിനത്തിൽ അതിജീവനത്തിന്റെ സന്ദേശം പകരുന്ന ശുശ്രൂഷയായി അതുമാറുമെന്ന് അവർ പ്രത്യാശിക്കുന്നു.

മലപ്പുറം സെ. ജെമ്മാസ് കോൺവെന്റിലെ മാസ്ക് നിർമാണം അവസാനഘട്ടത്തിലാണ്. ഡിജിപിയുടെ നിർദേശ പ്രകാരം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം 50,000 മാസ്കുകൾ നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം നഗരസഭാ കൗൺസിലർ കെ വി ശശികുമാറിനോട് പറഞ്ഞു. അപ്പോഴാണ് ‘ഈ കോവിഡ് കാലത്ത് സമൂഹത്തിന് ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന്’ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ജോസി ജോസഫിന്റെ വാക്കുകൾ ശശികുമാർ ഓർത്തത്. കാര്യം അവതരിപ്പിച്ചപ്പോൾ മഠം അധികൃതർ സന്തോഷത്തോടെ സമ്മതിച്ചു.

മാസ്ക് നിർമാണത്തിനാവശ്യമായ തുണിയും മറ്റ് സാമഗ്രികളും പൊലീസ് എത്തിച്ചു നൽകി. സമീപത്തെ വീടുകളിൽനിന്ന് തയ്യൽ യന്ത്രങ്ങളും എത്തിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. കോവിഡ് ദുരന്ത സാഹചര്യത്തിൽ ആരാധനകൾ പരിമിതപ്പെടുത്തിയ പെസഹ, ദുഃഖവെള്ളി ദിനത്തിലടക്കം പ്രാർഥനക്കുശേഷം കരുണാർദ്രമനസ്സോടെ ഇവർ സേവനസന്നദ്ധരായി.



from Kerala || Deshabhimani ​Online ​News https://ift.tt/2V2r5Gt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages