തിരുവനന്തപുരം> കോവിഡ് ബാധയിൽ കേരളത്തിലും ഐ ടി മേഖല തൊഴിൽ നഷ്ടഭീതിയിലാണെന്നും അത് പരിഹരിക്കാൻ ആവശ്യമായ നടപടിവേണമെന്നും ആവശ്യപ്പെട്ട് ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
കേരളത്തിലെ ഐ ടി വ്യവസായവുമായി ബന്ധപ്പെട്ടു കിടക്കുന്ന മിക്കവാറും എല്ലാ രാജ്യങ്ങളെയും കോവിഡ്-19 ബാധിച്ചിട്ടുണ്ട്. സ്വാഭാവികമായും ആ രാജ്യങ്ങളിലുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ കേരളത്തിലെ ഐ ടി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന കമ്പനികളെയും ഒരു ലക്ഷത്തിലധികം വരുന്ന ജീവനക്കാരെയും ബാധിക്കുമെന്ന വലിയ ഒരു ആശങ്ക നില നിൽക്കുന്നുണ്ടെന്ന് സെക്രട്ടറി വിനീത് ചന്ദ്രനും. പ്രസിഡന്റ് റെനീഷ് എ ആറും പറഞ്ഞു.
യാതൊരു വിധത്തിലുമുള്ള സാമൂഹിക സുരക്ഷാ പദ്ധതികളോ സഹായങ്ങളോ നൽകാനുള്ള ഒരു സംവിധാനവും നിലവിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കില്ല. മിക്ക ഐ ടി ജീവനക്കാരും കേരളത്തിലോ രാജ്യത്തിന്റെയോ മറ്റേതെങ്കിലും സ്ഥലങ്ങളിൽ നിന്ന് വന്ന് കേരളത്തിലെ ഐ ടി പാർക്കുകൾക്ക് ചുറ്റപ്പെട്ട സ്ഥലങ്ങളിൽ ജീവിതം നയിക്കുന്നവരാണ്. മിക്കവർക്കും പഠനത്തിന്റെ ഭാഗമായുള്ളതോ വീട് വെച്ചതോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ ലോണുകളും ബാധ്യതയും ഉള്ളവരാകും. ഇതൊക്കെ കൊണ്ട് തന്നെ ജീവനക്കാരെ സംബന്ധിച്ച് പെട്ടെന്നുണ്ടാകുന്ന ജോലി നഷ്ട്ടം പോലെയുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ശേഷിയില്ല.
ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഭീതി അകറ്റാനും ജോലി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സർക്കാർ മാർഗ്ഗനിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
കോവിഡ് മൂലം വലിയ രീതിയിലുള്ള നഷ്ടം നേരിടുന്ന ഐ ടി കമ്പനികളെ സഹായിക്കുന്നതിന് സ്പെഷ്യൽ പാക്കേജ് അനുവദിക്കുകയും കൂടുതൽ സഹായത്തിനായി കേന്ദ്ര ഗവൺമെന്റിനോട് അഭ്യർഥിക്കുകയും വേണം.
ഐ ടി സെക്ടറിലെ കോവിഡ് മൂലമുണ്ടാകുന്ന ഐ ടി കമ്പനികളിലെ പ്രതിസന്ധി മനസിലാക്കാനും മറികടക്കാമുള്ള പഠനത്തിനായി പ്രത്യേകം കമ്മിറ്റി രൂപീകരിക്കുക.
ചെറിയ കാലയളവിലേക്ക് ജോബ് അസ്സൈന്മെന്റിന് വിദേശത്തു ക്ലയന്റിന്റെ അടുത്തേക്ക് പോയി, അവിടെ അകപ്പെട്ടു പോയ ഐ ടി ജീവനക്കാരെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കുക
ഐ ടി ജീവനക്കാർക്കായി മാത്രമുള്ള എംപ്ലോയീ ക്ഷേമനിധി ബോർഡും, പരാതി പരിഹാര സെല്ലും രൂപീകരിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
from Kerala || Deshabhimani Online News https://ift.tt/2Kd5xAE
via IFTTT
No comments:
Post a Comment