ഇ വാർത്ത | evartha
കൊവിഡിൽ പരിഭ്രാന്തരായ ജനം അക്രമാസക്തരാകുന്നു; രോഗം പരത്തുമെന്ന് ആരോപിച്ച് ഡൽഹിയിൽ വനിതാ ഡോക്ടർമാരെ അക്രമിച്ചു

ഡൽഹി: രാജ്യത്ത് കൊവിഡ് 19 പകർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. ഭീതിയെ തുടർന്ന് പലരും അക്രമികളായി മാറുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ കോവിഡ് പരത്തുമെന്ന് ആരോപിച്ച് വനിതാ ഡോക്ടര്‍മാരെ ആക്രമിച്ചു.
വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുവാന്‍ മാര്‍ക്കറ്റില്‍ പോയ വനിതാ രണ്ട് ഡോക്ടര്‍മാര്‍ക്ക് നേരെയാണ് ബുധനാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്. ഡല്‍ഹിയിലെ സഫ്ദാര്ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇവര്‍.
വീടിന് സമീപമുള്ള മാര്‍ക്കറ്റിൽ സാധനങ്ങള്‍ വാങ്ങാന്‍ പോയ ഇവരെ ഒരാള്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നു.നിങ്ങള്‍ മാര്‍ക്കറ്റില്‍ പ്രവേശിച്ചാല്‍ ആളുകള്‍ക്ക് കൊറോണ പടരും എന്ന് പറഞ്ഞ് ഇയാള്‍ രണ്ടുപേരെയും അപമാനിച്ചു. എതിര്‍ത്തപ്പോള്‍ ഇയാള്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും രക്ഷിച്ചത്. അക്രമികളെക്കുറിച്ച് വിവരം നല്‍കണമെന്ന് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നവരോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും പറയാന്‍ ആരും തയാറായില്ല. എന്നാല്‍ പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2wpzpGS
via IFTTT
No comments:
Post a Comment