സംഗീതലോകത്തിന് മാത്രമല്ല, സമൂഹത്തിനാകെ നികത്താനാവാത്ത നഷ്‌ടം - മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 5, 2020

സംഗീതലോകത്തിന് മാത്രമല്ല, സമൂഹത്തിനാകെ നികത്താനാവാത്ത നഷ്‌ടം - മുഖ്യമന്ത്രി

തിരുവനന്തപുരം > നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അർജുനൻ മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.

കൊച്ചി പള്ളുരുത്തിയിലെ പാര്വതി മന്ദിരം വസതിയില് പുലര്ച്ചെ 3.30 ഓടെയായിരുന്നു അർജുനൻ മാഷിന്റെ അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തിൽ

ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള് ചിട്ടപ്പെടുത്തി. നാടകഗാനങ്ങള് ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം കെ അര്ജുനന് 1968 ല് "കറുത്ത പൗര്ണമി' എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില് സജീവമായത്.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഈ വര്ഷവും കെപിഎസി, തിരുവനന്തപുരം സൗപര്ണിക തുടങ്ങിയ സമിതികള്ക്കുവേണ്ടി പാട്ടുകള് ചിട്ടപ്പെടുത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2xR9TuF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages