ഇ വാർത്ത | evartha
കോവിഡ് വായുവിലൂടെ പകരില്ല, തെളിവുകൾ ഇതാണ്: പുതിയ വെളിപ്പെടുത്തൽ

കൊവിഡ്19 വൈറസുകള്‍ വായുവിലൂടെ രോഗം പരത്തില്ലെന്നു വെളിപ്പെടുത്തൽ. വായുവിലൂടെ വോഗം പരത്തുമെന്ന വാദത്തിന് തെളിവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റീസേർച്ചാണ് വ്യക്തമാക്കിയത്. വായുവിലൂടെ പകരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെങ്കിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബങ്ങളിലെ എല്ലാവര്ക്കും രോഗം വരേണ്ടതായിരുന്നുവെന്നും ഐ.സി.എം.ആറിലെ ഉന്നത ശാസ്ത്രജ്ഞനായ ഡോ. രമണ്‍ ആര്. ഗംഗാഖേദ്കർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്വാളിനൊപ്പമായിരുന്നു വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. കൊവിഡ് 19 രോഗബാധിതർ ചികിത്സയിൽ കഴിഞ്ഞ ആശുപത്രികളിലെ മറ്റു രോഗികളെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ആയതിനാൽ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കൊറോണ വായുവിലൂടെയും പകരുമെന്ന് യു.എസ് പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗച്ചി പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഈ വാദങ്ങളെ തള്ളുകയാണ് ഇപ്പോൾ ഐ.സി.എം.ആർ. ലോകാരോഗ്യ സംഘടനയും അന്തോണി ഫൗച്ചിയുടെ വാദങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2UI8b7M
via IFTTT
No comments:
Post a Comment